കോഴിേക്കാട്: മോട്ടോർ വാഹനവകുപ്പിെൻറ ഓപറേഷൻ സ്ക്രീൻ പരിശോധനയിൽ തിങ്കളാഴ്ച കോഴിക്കോട്ട് 75 വാഹനങ്ങൾക്ക് പിഴയിട്ടു. 83,000 രൂപ പിഴയിനത്തിൽ ഇൗടാക്കി. വാഹനങ്ങളിൽ അനധികൃതമായി ഒട്ടിച്ച കൂളിങ് ഫിലിമും കർട്ടനുകളും പിടികൂടാൻ ആരംഭിച്ച പരിശോധനയാണ് ഓപറേഷൻ സ്ക്രീൻ. എൻഫോഴ്സ്മെൻറ് ആർ.ടി.ഒ സി.വി.എം ഷരീഫിെൻറ നേതൃത്വത്തിൽ എം.വി.ഐ, എ.എം.വി ഐമാരടങ്ങുന്ന നാല് സ്ക്വാഡുകളാണ് തിങ്കളാഴ്ച പരിശോധനക്കിറങ്ങിയത്.
ഞായറാഴ്ച എട്ടു വാഹനങ്ങൾക്ക് പിഴയിട്ടിരുന്നു. 1250 രൂപയാണ് പിഴയീടാക്കേണ്ടതെങ്കിലും മുന്നറിയിപ്പിന്റെ ഭാഗമായി 250 രൂപയാണ് പിഴയിടുന്നത്. സർക്കാർ വകുപ്പുകളുടെയോ ജനപ്രതിനിധികളുടെയോ വാഹനങ്ങൾ കൂളിങ് ഗ്ലാസും കർട്ടനുമിട്ട് ഒാടുന്നതായി ജില്ലയിൽ കണ്ടെത്താനായിട്ടില്ലെന്ന് മോട്ടോർ വാഹനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
രണ്ടാംഘട്ട പരിശോധനയിൽ ഇത് നീക്കം ചെയ്തില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കാനാണ് തീരുമാനം. നിർമാണത്തിൽ തന്നെ കൂളിങ് ഉള്ള ഗ്ലാസുകൾ അനുവദനീയമാണ്. അധികമായി ഒട്ടിക്കുന്ന സ്റ്റിക്കറുകൾ കർട്ടനുകൾ എന്നിവക്കാണ് വിലക്ക്. പരിശോധന രണ്ടാഴ്ച തുടരും.വാഹനങ്ങളിലെ കൂളിങ് ഫിലിം: രണ്ടു ദിവസത്തെ പരിേശാധനയിൽ ഇൗടാക്കിയത് ഒരു ലക്ഷത്തിലേറെ രൂപ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.