കോവിഡ് പോസിറ്റിവ്‌ സ്പെഷൽ ബാലറ്റുമായി വീട്ടിലെത്തിയ പി.പി.ഇ കിറ്റ് ധരിച്ച സ്പെഷൽ പോളിങ് ഓഫിസറുടെ മുന്നിൽ ടി.കെ. പ്രദീപൻ വോട്ടുചെയ്യുന്നു

കോവിഡ് പോസിറ്റിവ് സ്പെഷൽ ബാലറ്റ് വീട്ടിലെത്തിച്ചു തുടങ്ങി

ബാ​ലു​ശ്ശേ​രി: കോ​വി​ഡ് പോ​സി​റ്റി​വ് സ്പെ​ഷ​ൽ ബാ​ല​റ്റ് വീ​ട്ടി​ലെ​ത്തി​ച്ചു​തു​ട​ങ്ങി. ബാ​ലു​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പോ​സി​റ്റി​വ് ആ​യ​വ​ർ​ക്കും ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​മു​ള്ള സ്പെ​ഷ​ൽ ബാ​ല​റ്റു​ക​ളാ​ണ് ചൊ​വ്വാ​ഴ്​​ച മു​ത​ൽ വി​ത​ര​ണം തു​ട​ങ്ങി​യ​ത്. കോ​വി​ഡ് പോ​സി​റ്റി​വാ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ര​ണ്ടാം വാ​ർ​ഡി​ലെ ടി.​കെ. പ്ര​ദീ​പ​െൻറ വീ​ട്ടി​ൽ പി.​പി.​ഇ കി​റ്റ് ധ​രി​ച്ചെ​ത്തി​യ സ്പെ​ഷ​ൽ പോ​ളി​ങ്​ ഓ​ഫി​സ​ർ ചൊ​വ്വാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ് എ​ത്തി​യ​ത്.

വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ ബാ​ല​റ്റു​മാ​യി ഉ​ട​ൻ​ത​ന്നെ മ​ട​ങ്ങു​ക​യും ചെ​യ്തു. ര​ണ്ട്, മൂ​ന്നു വാ​ർ​ഡു​ക​ളി​ലാ​ണ് ചൊ​വ്വാ​ഴ്​​ച സ്പെ​ഷ​ൽ ബാ​ല​റ്റ് വി​ത​ര​ണം ന​ട​ത്തി​യ​ത്. ഒ​മ്പ​താം തീ​യ​തി വ​രെ​യാ​ണ് സ്പെ​ഷ​ൽ ബാ​ല​റ്റ് വി​ത​ര​ണം ന​ട​ക്കു​ന്ന​ത്. സ്പെ​ഷ​ൽ ബാ​ല​റ്റു​ക​ൾ ത​പാ​ലി​ൽ അ​യ​ച്ചു​കൊ​ടു​ത്താ​ൽ മ​തി​യെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, വീ​ട്ടി​ലെ​ത്തി​ച്ച് ബാ​ല​റ്റ് വി​ത​ര​ണം ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന് ത​പാ​ലി​ൽ അ​യ​ക്കാ​നു​ള്ള തീ​രു​മാ​നം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - covid began delivering the positive special ballot at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.