കോഴിേക്കാട്: ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായിരം കടന്നു. ഇന്നലെവരെ 4,047 മരണങ്ങളാണ് കോവിഡ് മൂലമെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ആദ്യഘട്ടത്തിലെ പല മരണങ്ങളും കോവിഡ് കണക്കിൽ ഉൾപ്പെട്ടിട്ടില്ല. ഇതുകൂടി കണക്കാക്കുേമ്പാൾ മരണനിരക്ക് ഇനിയും കൂടും.
അതിനിടെ, ജില്ലയില്‍ 477 പേർക്കുകൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 471 പേര്‍ക്കാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 4,784 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന 693 പേര്‍കൂടി രോഗമുക്തി നേടി. 10.18 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 6,279 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 501 പേർ ഉൾെപ്പടെ 20,021 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.
ജില്ലയിൽ 23,79,398 പേർ (95.19 ശതമാനം) കോവിഡ് പ്രതിരോധ വാക്സിൻ ഒന്നാം ഡോസ് എടുത്തതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. ഉമർ ഫാറൂഖ് അറിയിച്ചു. 14,60,275 (61.37 ശതമാനം) പേർ രണ്ടാം ഡോസും പൂർത്തിയാക്കി. കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കാൻ സഹായകമായ രീതിയിൽ എല്ലാവരും വാക്സിനേഷന് ശ്രമിക്കണമെന്നും സമയമായവർ രണ്ടാം ഡോസു കൂടി എടുത്ത് വാക്സിനേഷൻ പൂർത്തീകരിക്കണമെന്നും ഡി.എം.ഒ പറഞ്ഞു. കോവിഷീൽഡിെൻറ ഒന്നാം ഡോസെടുത്തവർക്ക് 84 ദിവസത്തിനുശേഷവും കോവാക്സിൻ ഒന്നാം ഡോസെടുത്തവർക്ക് 28 ദിവസത്തിനു ശേഷവും രണ്ടാം ഡോസെടുക്കാം. ജില്ലയിൽ മൊത്തം 57973 ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്. ഇതിൽ 37218 ഡോസ് കോവിഷീൽഡും 20755 ഡോസ് കോവാക്സിനുമാണ്.
ഒമിക്രോൺ വകഭേദം മുൻനിർത്തി ജില്ലയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിൽ സ്ക്രീനിങ് നടത്തി നെഗറ്റിവായവരെ ഹോം ഐസൊലേഷനിലാക്കും. ഒരാഴ്ചക്കുശേഷം ആർ.ടി.പി.സി.ആർ നടത്തിയ ശേഷം നെഗറ്റിവാണെങ്കിൽ ഒരാഴ്ച കൂടി ഐസൊലേഷനിലാക്കും. പോസിറ്റിവാണെങ്കിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിലാക്കും. ഇത്തരക്കാരുടെ സാമ്പിളുകൾ രാജീവ്ഗാന്ധി ബയോടെക്നോളജിയിൽ വിദഗ്ധ പരിശോധനക്ക് അയക്കുമെന്നും ഡി.എം.ഒ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.