കോഴിക്കോട് 147 പേര്‍ക്ക് കോവിഡ്; രോഗ ഉറവിടമറിയാതെ ഏഴു പേര്‍

കോഴിക്കോട്: ജില്ലയില്‍ ചൊവ്വാഴ്ച 147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 135 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. 195 പേര്‍ രോഗമുക്തരായി.

വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രണ്ട് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി വഴി 55 പേര്‍ക്കും ചോറോട് 49 പേര്‍ക്കും വടകരയില്‍ ഏഴ് പേര്‍ക്കും താമരശ്ശേരിയില്‍ ഒന്‍പത് പേര്‍ക്കും ചെക്യാടില്‍ എട്ടുപേര്‍ക്കും രോഗം ബാധിച്ചു.

ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1330 ആയി. 11 കോഴിക്കോട് സ്വദേശികളാണ് മറ്റു ജില്ലകളില്‍ ചികിത്സയിലുള്ളത്. മലപ്പുറത്ത് 9 പേരും, കണ്ണൂരിലും പാലക്കാടും ഓരോരുത്തര്‍ വീതുവുമാണ് ചികിത്സയിലുള്ളത്. അതേസമയം, മറ്റു ജില്ലകളില്‍നിന്നുള്ള 118 പേര്‍ കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 14,922 പേര്‍

പുതുതായി വന്ന 399 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14,922 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 83783 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 165 പേര്‍ ഉള്‍പ്പെടെ 1316 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 197 പേര്‍ ആശുപത്രി വിട്ടു.

5265 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 127993 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 119622 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 116452 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 9371 പേരുടെ ഫലം ലഭിക്കാനുണ്ട്.

പുതുതായി വന്ന 245 പേര്‍ ഉള്‍പ്പെടെ ആകെ 3278 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 651 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2601 പേര്‍ വീടുകളിലും, 26 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 18 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 29836 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.