കോഴിക്കോട്: 'പൊതുവിദ്യാഭ്യാസം: പ്രചാരണമല്ല പ്രതിവിധിയാണ് വേണ്ടത്' എന്ന കാമ്പയിെൻറ ഭാഗമായി കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് (കെ.എസ്.ടി.എം) ഡി.ഡി.ഇ ഓഫിസിന് മുന്നിൽ ധർണ നടത്തി.
ഡിജിറ്റൽ ബോധനത്തിൽ മുഴുവൻ അധ്യാപകരുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തുക, എയ്ഡഡ് നിയമനങ്ങളിൽ സാമൂഹിക നിയന്ത്രണം കൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് വഹീദ ജാസ്മിൻ മുഖ്യപ്രഭാഷണം നടത്തി.
അസെറ്റ് ജില്ല ചെയർമാൻ എം.വി. അബ്ദുറഹിമാൻ, കെ.എസ്.ടി.എം കോഴിക്കോട് ജില്ല പ്രസിഡൻറ് ടി.കെ. ജുമാൻ, ജനറൽ സെക്രട്ടറി വി.പി. അഷ്റഫ്, നൂഹ് ചേളന്നൂർ, കെ. അസ്ഗറലി വടകര, എം.പി. ഫാസിൽ, കെ.ടി. ഷബീബ, ടി.പി. ഷഫീഖ്, കെ.കെ. ഹബീബ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.