എറണാകുളത്ത് പൊലീസ് പിടിയിലായ താമരശ്ശേരിയിൽ കവർച്ച നടത്തിയ സംഘം

താമരശ്ശേരിയിൽ മൂന്നു സ്ഥാപനങ്ങളിൽ കവർച്ച നടത്തിയ സംഘം എറണാകുളത്ത് പിടിയിൽ

താ​മ​ര​ശ്ശേ​രി: താ​മ​ര​ശ്ശേ​രി​യി​ലെ മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തി ക​ട​ന്നു​ക​ള​ഞ്ഞ സം​ഘ​ത്തെ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​റ്റി​ക്കാ​ട്ടൂ​ർ വെ​ള്ളി​പ​റ​മ്പ് കീ​ഴ്മ​ഠ​ത്തി​ൽ മു​ഹ​മ്മ​ദ് താ​യി​ഫ്, ബാ​ലു​ശ്ശേ​രി മ​ഞ്ഞ​പ്പാ​ലം തൈ​ക്ക​ണ്ടി ഗോ​കു​ൽ, ചേ​ള​ന്നൂ​ർ ഉ​രു​ളു​മ​ല ഷാ​ഹി​ദ് എ​ന്ന ഷാ​നു, ച​ക്കും​ക​ട​വ് അ​മ്പ​ല​ത്താ​ഴം എം.​പി. ഫ​സ​ൽ എ​ന്നി​വ​രാ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 12ന് ​പു​ല​ർ​ച്ച​യാ​യി​രു​ന്നു താ​മ​ര​ശ്ശേ​രി​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. മോ​ഷ്ടി​ച്ച മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​ണ് പ്ര​തി​ക​ൾ മോ​ഷ​ണ​ത്തി​നെ​ത്തി​യ​ത്. താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി പി. ​പ്ര​മോ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രൈം ​സ്ക്വാ​ഡ് ന​ൽ​കി​യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ലാ​വ​ണ്യ ഇ ​പ്ലാ​സ, മൈ​ക്രോ ലാ​ബ്, ചു​ങ്കം ബൈ​പാ​സ് റോ​ഡി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് ടാ​ബ് ല​റ്റ്, ടോ​ർ​ച്ചു​ക​ൾ, ട്രി​മ്മ​റു​ക​ൾ എ​ന്നി​വ​യും ര​ണ്ടു ല​ക്ഷ​ത്തി പ​ന്ത്ര​ണ്ടാ​യി​രം രൂ​പ​യു​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

ഇ​വ​രി​ൽ​നി​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ ചി​ല വ​സ്തു​ക്ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും അ​ടു​ത്ത ദി​വ​സം എ​റ​ണാ​കു​ള​ത്തു​നി​ന്ന് പ്ര​തി​ക​ളെ താ​മ​ര​ശ്ശേ​രി​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി. പി. ​പ്ര​മോ​ദ് പ​റ​ഞ്ഞു.

Tags:    
News Summary - Gang who robbed three establishments in Thamarassery arrested in Ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.