വിമൻ ജസ്റ്റിസ് സ്ഥാപക ദിനത്തിൽ കോഴിക്കോട് സംഘടിപ്പിച്ച പോരാളികളുടെ സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്യുന്നു 

പോരാളികളുടെ സംഗമവേദിയായി വിമൻ ജസ്റ്റിസ് സ്ഥാപക ദിനം

കോഴിക്കോട്: വിമൻ ജസ്റ്റിസ് സ്ഥാപക ദിനത്തിൽ ‘സമരത്തെരുവ് തീർത്ത് പെൺകരുത്തിന്റെ അഞ്ചാണ്ട്’ എന്ന പേരിൽ പോരാളികളുടെ സംഗമം നടന്നു. ഭരണകൂട ഭീകരതയുടെ ഇരകളും ജനകീയ സമരങ്ങളിലെ മുൻനിര മുഖങ്ങളും നീതിക്കുവേണ്ടി ഭരണകൂടത്തോടും വ്യവസ്ഥയോടും നിരന്തരം സമരങ്ങളിൽ ഏർപ്പെട്ടവരുമായ സംസ്ഥാനത്തെ പോരാളികളായ മുപ്പതോളം സ്ത്രീകൾ സ്ഥാപക ദിനമായ ജൂലൈ 20ന് കോഴിക്കോട് എം.എസ്‌.എസ്‌ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു. പെട്ടിപ്പാലം സമരനായികയും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജബീന ഇർഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു.

‘നാരീശക്തി’, ‘സ്ത്രീപക്ഷം’ എന്നീ വിശേഷണങ്ങളൊക്കെയും വെറും ഭരണകൂട തന്ത്രങ്ങളായതുകൊണ്ടാണ് ഈ സ്ത്രീകൾക്ക് കാലങ്ങളായി പോരാട്ടരംഗത്ത് തുടരേണ്ടി വരുന്നതെന്നും വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 2024ലെ ജന്‍റർ ഗ്യാപ്പ് റിപ്പോർട്ടിൽ 129ാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെട്ടുവെന്നും അവർ ചൂണ്ടിക്കാട്ടി.

സംസ്ഥാന പ്രസിഡന്റ് വി.എ. ഫായിസ അധ്യക്ഷതവഹിച്ചു. വേദിയിൽ ഫലസ്തീൻ ഐക്യദാർഢ്യ ബാനർ ഉയർത്തി തീം സോങ് പ്രകാശനവും ഗായിക മീരയെ ആദരിക്കലും നടന്നു. റൈഹാന സിദ്ദീഖ് കാപ്പൻ, വാളയാർ പെൺകുട്ടികളുടെ അമ്മ ഭാഗ്യവതി, ബിന്ദു വൈലശ്ശേരി, മാഗ്ലിൻ ഫിലോമിന, പൊമ്പിള ഒരുമൈ നേതാവ് ഗോമതി, ചെങ്ങറ സമരനായിക സലീന പ്രക്കാനം, ഫൗസിന റാസിക്, അംബിക മറുവാക്ക്, ഫരീദ യഹ്‌യ, ശാന്തി പ്ലാച്ചിമട, ഹസി മതിലകത്ത്, നാസിറ, തബ്ഷീറ സലാം, ഹർഷിന, ഐ.സി.യു പീഡനക്കേസിലെ അതിജീവിത, നൂറ മൈസൂൺ, സക്കീന അബ്ദുല്ല, ബിന്ദു ദാമോദരൻ, പത്മിനി ടീച്ചർ, കദീജ നർഗീസ്, ഒ.ജെ. ചിന്നമ്മ, മേഴ്സി മാർട്ടിൻ, അനിത സിസ്റ്റർ, പുഷ്പലത സിസ്റ്റർ, എം. സഫ എന്നീ പോരാളികൾ അനുഭവം പങ്കുവെച്ചു. ഫസ്ന മിയാൻ, ടി.കെ. മാധവൻ, ഫൗസിയ ആരിഫ് എന്നിവർ സംസാരിച്ചു. ചന്ദ്രിക കൊയിലാണ്ടി സ്വാഗതവും മുബീന വാവാട് നന്ദിയും പറഞ്ഞു.

Tags:    
News Summary - Women's Justice Foundation Day as a rallying point for fighters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.