ബേപ്പൂർ: ജലോത്സവത്തോടനുബന്ധിച്ച്, ബേപ്പൂരും പരിസരപ്രദേശങ്ങളും തിരക്കിലമരുമ്പോൾ കോവിഡ് ചട്ടങ്ങൾക്ക് പുല്ലുവില. സാമൂഹിക അകലം പാലിക്കാതെ തിക്കിത്തിരക്കിയും കൂട്ടംകൂടിയും മാസ്ക് ശരിയായി ധരിക്കാതെയും ജലോത്സവ ആവേശം ഒമിക്രോണിനെ വരവേൽക്കാനുള്ള മുന്നൊരുക്കമാകരുതെന്നാണ് ആരോഗ്യ പ്രവർത്തകരുടെ അഭിപ്രായം.
കോവിഡ് വ്യാപനത്തിനു കണക്കുകളിൽ നേരിയ ശമനം വന്നെങ്കിലും ജാഗ്രത കൈവിടരുതെന്നും പ്രതിരോധ പ്രവർത്തനങ്ങൾ തുടരണമെന്നും സർക്കാറും മുന്നറിയിപ്പ് നൽകുന്നു.
അതിതീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോൺ സംസ്ഥാനത്തും സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത ഇരട്ടിയാക്കണമെന്നാണ് നിർദേശം.
അടുത്തദിവസം മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിരിക്കുകയാണ്. അന്താരാഷ്ട്ര ജലമേളയോടനുബന്ധിച്ച്, ബേപ്പൂർ പുലിമുട്ട് ബീച്ചും പരിസരവും നിന്നുതിരിയാൻ കഴിയാത്തവിധം തിരക്കിലാണ്. കോവിഡ് ചട്ടം കർശനമായി പാലിക്കണമെന്ന് ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറയുന്നുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കാനുള്ള സംവിധാനങ്ങളൊന്നും തന്നെ മെറീന ജെട്ടിയുടെ പരിസരങ്ങളിലോ, ഭക്ഷ്യ മേളയുടെ സ്റ്റാളുകളിലോ ഒരുക്കിയിട്ടില്ല. ആളുകൾ കൂട്ടത്തോടെ ഞെങ്ങി ഞെരുങ്ങിയാണ് പവലിയനുകൾ സന്ദർശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.