മയക്കുമരുന്ന്: പ്രതികള്‍ക്ക് 11 വര്‍ഷം കഠിനതടവും 1.10 ലക്ഷം പിഴയും

മഞ്ചേരി: മയക്കുമരുന്ന് കൈവശം വെച്ച കേസിൽ പ്രതികള്‍ക്ക് 11 വര്‍ഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ചു. കോഴിക്കോട് മാങ്കാവ് വീട്ടിലകത്ത് ഹിജാസ് (24), കല്ലായി അമന്‍ വീട്ടില്‍ ഹക്കീല്‍ (23) എന്നിവരെയാണ് മഞ്ചേരി എൻ.ഡി.പി.എസ് സ്പെഷൽ കോടതി ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്.

നിരോധിത ലഹരി വസ്തുകള്‍ കൈവശം വെച്ചതും വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്താന്‍ ശ്രമിച്ചതുമാണ് കുറ്റം. എല്‍.എസ്.ഡി സ്റ്റാമ്പ് കൈവശം വെച്ച കുറ്റത്തിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടക്കാത്തപക്ഷം ആറുമാസം അധിക തടവ് അനുഭവിക്കണം.

എം.ഡി.എം.എ വില്‍പന നടത്താന്‍ ശ്രമിച്ച കുറ്റത്തിന് ഒരു വര്‍ഷം തടവും 10,000 പിഴയും അടക്കണം. പിഴയൊടുക്കാത്ത പക്ഷം ഒരു മാസം അധിക തടവ് അനുഭവിക്കണം. 2020 ജൂൺ അഞ്ചിനായിരുന്നു സംഭവം.

കോഴിക്കോട് സ്വദേശികളായ ഇവരെ നിരോധിത മയക്കുമരുന്നുകളായ എൽ.എസ്.ഡി സ്റ്റാമ്പ്, എം.ഡി.എം.എയുമായി കൊണ്ടോട്ടി നീറ്റാണിമ്മല്‍വെച്ചാണ് പൊലീസ് പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. തലാപ്പിൽ അബ്ദുൽ സത്താർ ഹാജരായി.

Tags:    
News Summary - Drugs-Accused gets 11 years rigorous imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.