രാമനാട്ടുകര: ദേശീയപാതയിൽ തോട്ടുങ്ങൽ ഭാഗത്ത് ജല അതോറിറ്റി കീറിയ റോഡിൽ അപകട പരമ്പര. രണ്ടു ദിവസങ്ങളിലായി അഞ്ച് അപകടങ്ങളാണ് നടന്നത്. വെള്ളിയാഴ്ച കാറിന് പിന്നിൽ ബസിടിച്ച് കാറിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു.
റോഡിന്റെ നടുവിലൂടെ കിടങ്ങ് രൂപത്തിൽ കുഴിയെടുത്ത് പൈപ്പ് ലൈൻ ഇട്ടിരുന്നു. കുഴി അടച്ചെങ്കിലും കോൺക്രീറ്റ് മിശ്രിതം ടാറിങ്ങിനോട് യോജിക്കാത്തതിനാൽ മഴയത്ത് വൻ കുഴി രൂപപ്പെട്ടു. വാഹനങ്ങൾ ഇവിടെയെത്തി പെട്ടെന്ന് ബ്രേക്ക് ചവിട്ടുമ്പോൾ പിറകിൽ വന്നിടിച്ചാണ് അപകടം. തുടർന്ന് രാമനാട്ടുകര പൊലീസ് ഔട്ട് പോസ്റ്റ് എസ്.ഐ എം. രാജശേഖരൻ ഊരാളുങ്കൽ സൊസൈറ്റി ഡയറക്ടർ സുരേന്ദ്രനുമായി ബന്ധപ്പെട്ട് ഉടൻ കുഴി നികത്താൻ ആവശ്യപ്പെടുകയായിരുന്നു. മറ്റിടത്തുനിന്ന് ജോലിക്കാരെയും സാധനങ്ങളും സംഭവസ്ഥലത്തെത്തിച്ച് വൈകീട്ടോടെ റോഡിലെ കുഴിയടച്ച് ഗതാഗതയോഗ്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.