കോഴിക്കോട്: അഴീക്കോട് ഹൈസ്കൂളിൽ പ്ലസ് ടു കോഴ്സ് അനുവദിക്കാൻ കോഴ വാങ്ങിയെന്ന കേസിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എയുടെ വീടുനിർമാണ വിവരങ്ങൾ തേടി എൻഫോഴ്സ്െമൻറ് ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച നിർദേശം കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസിന് ലഭിച്ചത്. എം.എൽ.എയുടെ ചേവായൂരിലെ വീടിെൻറ പെർമിറ്റ്, പ്ലാൻ, കംപ്ലീഷൻ, നികുതി എന്നിവ സംബന്ധിച്ച രേഖകൾ സഹിതം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഈമാസം 27ന് ഇ.ഡിയുടെ കോഴിക്കോട്ട് ഒാഫിസിൽ എത്തണമെന്നാണ് നിർദേശം.
കോഴ വാങ്ങിയതായി പറയുന്ന 2014 കാലഘട്ടത്തിലാണ് വീടുനിർമാണം നടന്നത് എന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി. വീടുനിർമാണം സംബന്ധിച്ച് കോർപറേഷൻ ഫയലിൽ കംപ്ലീഷൻ സർട്ടിഫിക്കറ്റിെൻറ ഭാഗത്ത് റിജക്ട് എന്നാണുള്ളത്. തുടർന്ന് കോർപറേഷൻ ഉദ്യോഗസ്ഥർ വീട് അളന്നുതിട്ടപ്പെടുത്തി. അനുവദിച്ച പെർമിറ്റിലേതിനേക്കാൾ വലുപ്പത്തിലാണ് നിർമാണമെന്ന് വ്യക്തമായിട്ടുണ്ട്. 2016 ലാണ് ഷാജി ഭാര്യയുടെ പേരിൽ വീട് നിർമാണം പൂർത്തീകരിച്ചത്.
3000 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള വീട് നിർമിക്കാൻ അനുമതി വാങ്ങി 5260 ചതുരശ്ര അടി വലുപ്പമുള്ള വീടുണ്ടാക്കിയെന്നാണ് ആക്ഷേപം. 3000 ചതുരശ്ര അടിയിലധികമുള്ള വീടിന് ആഡംബര നികുതിയടക്കണം. എന്നാൽ, നിർമാണം പൂർത്തീകരിച്ച് നാലുവർഷമായിട്ടും കെട്ടിടനികുതിയും ആഡംബര നികുതിയും അടച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. വീട് 2016ൽ വില്ലേജ് ഓഫിസർ അളന്നേപ്പാഴാണ് അധിക വലുപ്പം വ്യക്തമായത്. തുടർന്ന് ആഡംബര നികുതിയൊടുക്കാൻ നോട്ടീസ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.