ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ എ​സ്റ്റേ​റ്റ്മു​ക്ക് ക​രി​ന്തോ​റ ഭാ​ഗ​ത്ത് പൈ​പ്പ് പൊ​ട്ടി റോ​ഡ് ത​ക​ർ​ന്ന ഭാ​ഗ​ത്ത് കാ​ർ

കു​ഴി​യി​ൽ താ​ഴ്ന്ന നി​ല​യി​ൽ

ഉ​ണ്ണി​കു​ളം ക​രി​ന്തോ​റ ഭാ​ഗ​ത്ത് കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ജ​ല​വി​ത​ര​ണം മു​ട​ങ്ങി, റോ​ഡ് ത​ക​ർ​ന്നു

എ​ക​രൂ​ൽ: കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി റോ​ഡ്​ ത​ക​ർ​ന്ന​തി​നൊ​പ്പം കു​ടി​വെ​ള്ള​വും മു​ട​ങ്ങി. ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ എ​സ്റ്റേ​റ്റ്മു​ക്ക്-​ക​രി​ന്തോ​റ റോ​ഡി​ൽ ഇ​ന്ത്യ​ൻ ഓ​യി​ൽ അ​ദാ​നി ഗ്യാ​സി​ന്റെ പാ​ച​ക​വാ​ത​ക വി​ത​ര​ണ​ത്തി​ന് പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ കു​ഴി​യെ​ടു​ത്ത​പ്പോ​ഴാ​ണ് വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ മൊ​കാ​യ് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി​യ​ത്.

പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ ഈ ​ഭാ​ഗ​ത്ത് റോ​ഡ് ത​ക​രു​ക​യും ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് പൈ​പ്പ് പൊ​ട്ടി​യ​തെ​ന്നും ആ​റു ദി​വ​സ​മാ​യി​ട്ടും പൈ​പ്പ് മാ​റ്റി​സ്ഥാ​പി​ക്കാ​നോ ഗ്രാ​മീ​ണ റോ​ഡി​ലെ കു​ഴി നി​ക​ത്താ​നോ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ടാ​ങ്കി​ലേ​ക്കു​ള്ള പ്ര​ധാ​ന പൈ​പ്പ് ലൈ​നാ​ണ് പൊ​ട്ടി​യ​ത്. ജ​ല​വി​ത​ര​ണം നി​ർ​ത്തി​വെ​ച്ചെ​ങ്കി​ലും പൈ​പ്പ് പൊ​ട്ടി​യ ഭാ​ഗ​ത്തു​കൂ​ടി വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ ചാ​ടി അ​പ​ക​ട​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. 5000ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ​ത് നാ​ട്ടു​കാ​രെ വ​ല​ച്ചു.

വാ​ട്ട​ർ അ​തോ​റി​റ്റി​യും അ​ദാ​നി ഗ്യാ​സ് അ​ധി​കൃ​ത​രും ത​മ്മി​ലു​ള്ള ത​ർ​ക്കം​മൂ​ല​മാ​ണ് പൈ​പ്പ് മാ​റ്റി​സ്ഥാ​പി​ക്കാ​ൻ ക​ഴി​യാ​ത്ത​തെ​ന്നും ഇ​രു വി​ഭാ​ഗ​വും യോ​ജി​ച്ച് പ​രി​ഹാ​രം കാ​ണു​ക​യാ​ണ് വേ​ണ്ട​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പൈ​പ്പ് പൊ​ട്ടി​യ ഭാ​ഗ​ത്ത് റോ​ഡി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ ചാ​ടി അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. പൈ​പ്പ് മാ​റ്റി​സ്ഥാ​പി​ച്ച് പ്ര​ശ്ന​പ​രി​ഹാ​രം കാ​ണു​ന്നി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - A water pipe burst-water supply was interrupted-road broken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.