ഫറോക്കിൽ കോവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന്​ പരാതി

ഫറോക്ക്: നഗരസഭ 10ാം വാർഡിൽ കോവിഡ് പോസിറ്റിവ് ബുധനാഴ്ച ഉച്ചക്ക് സ്ഥിരീകരിച്ചിട്ടും രോഗിയെ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മെൻറ്​ സെൻററിലേക്ക് മാറ്റിയത് വ്യാഴാഴ്ച രാവിലെ 11ന്​​.

അധികൃതരുടെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയാണ് വിഷയത്തിൽ ഉണ്ടായതെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഇക്കാരണത്താൽ രോഗിക്കും ഒരുപാട് മാനസിക സമ്മർദമുണ്ടായി. പോസിറ്റിവ് സ്ഥിരീകരിച്ചിട്ടും ദിവസം മുഴുവൻ രോഗിയെ വീട്ടിൽതന്നെ നിർത്തിയതിന് അധികൃതർ കാരണം വ്യക്തമാക്കണമെന്നും രോഗിയോടും കുടുംബത്തോടും കടുത്ത വിവേചനവും രോഗവ്യാപനത്തിന് ആക്കം കൂട്ടുന്ന നടപടിയുമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും നാട്ടുകാർ ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.