സ്കൂൾ വളപ്പിൽ ജലാറ്റിൻ സ്റ്റിക്കുകൾ: അസി. കമീഷണർ പരിേശാധന നടത്തി

ഫറോക്ക്: സ്കൂൾ വളപ്പിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ അസി. കമീഷണർ സ്കൂൾ സന്ദർശിച്ചു. പി.കെ. രാജുവാണ് ഫറോക്ക് ഗവ. ഗണപത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ബുധനാഴ്ച സന്ദർശിച്ചത്. ഫറോക്ക് ഗവ. ഗണപത് ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് 40 ജലാറ്റിൻ സ്റ്റിക്കുകൾകൂടി കണ്ടെത്തിയത്. ചൊവ്വാഴ്ച എ.എസ്.ഐ എ. അനീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണു കൂടുതൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.

തിരിയും കുഴികളിൽ ഉപയോഗിക്കുന്ന കോർക്കുകളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 59 ജലാറ്റിൻ സ്റ്റിക്കുകളും 60 വയർ തിരികളും കാണപ്പെട്ട സ്കൂളിലെ ജലസംഭര ണിക്കു സമീപത്തുനിന്നു തന്നെയാണ് ഇവയും കിട്ടിയത്. തമിഴ്നാട് വെടിവേൽ എക്സപ്ലോസിവ്സ് നിർമിച്ച സ്ഫോടക വസ്തുക്കളാണ്. ഇവ സ്കൂൾ വളപ്പിൽ എങ്ങനെ എത്തി എന്നതു സംബന്ധിച്ചു പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണം നടത്തുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയിൽ എടുത്ത ജലാറ്റിൻ സ്റ്റിക്കുകൾ താൽക്കാലികമായി എക്സ്‍പ്ലോസിവ് ലൈസൻസുള്ള സ്വകാര്യ സ്റ്റോറിലേക്ക് മാറ്റി.

Tags:    
News Summary - gelatin sticks found near school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.