ഫറോക്ക്: ഒമ്പതു വയസ്സുകാരിക്ക് രണ്ടാനമ്മയുടെയും രണ്ടാനമ്മയുടെ മാതാവിെൻറയും ക്രൂരമർദനം. കുട്ടിയുടെ പിതാവിെൻറ പരാതിയിൽ ഫറോക്ക് പൊലീസ് രണ്ടാനമ്മക്കെതിരെയും ഇവരുടെ മാതാവിനെതിരെയും കേസെടുത്തു.
ഫറോക്ക് നല്ലൂരിൽ താമസിക്കുന്ന കുറ്റിക്കാട്ടൂർ വെള്ളിപറമ്പ് തിരുപറമ്പത്ത് ശബരീഷിെൻറ രണ്ടാം ഭാര്യ നിമിഷ (32), നിമിഷയുടെ മാതാവ് അംബിക (55) എന്നിവർക്കെതിരെയാണ് ഫറോക്ക് പൊലീസ് കേസെടുത്തത്.
2019 മുതൽ കൈകൾകൊണ്ടും കേബ്ൾ വയറു കൊണ്ടും മറ്റും ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും ചെയ്യുന്നതായി പൊലീസ് പറഞ്ഞു.
ശൗചാലയം വൃത്തിയാക്കൽ, തുണിയലക്കൽ, വീട് വൃത്തിയാക്കൽ തുടങ്ങി വീട്ടിലെ മുഴുവൻ ജോലികളും ബാലികയെകൊണ്ട് ചെയ്യിപ്പിക്കും. ആവശ്യത്തിന് ഭക്ഷണം നൽകില്ല. നിസ്സാര പ്രശ്നങ്ങൾക്ക് ക്രൂരമായി മർദിക്കുകയും ചെയ്യുന്നതായി ഒമ്പതു വയസ്സുകാരിതന്നെ പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
കഴിഞ്ഞ ദിവസം മർദനത്തിനിടെ അയൽവീട്ടിലേക്ക് ഓടി വന്ന കുട്ടി ദയനീയ അവസ്ഥ വിവരിക്കുന്നത് അയൽവാസികൾ കാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
മർദനം പിതാവിനോട് പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും കുട്ടി പറയുന്നു. പിതാവിനെ വിളിച്ചുവരുത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.