ഫറോക്ക്: പുതിയപാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയ യുവാവിന് വേണ്ടി പൊലീസും ഫയർഫോഴ്സും രാത്രിവരെ വ്യാപക തിരച്ചിൽ നടത്തി. ഫറോക്ക് പുതിയപാലത്തിൽ ചെറുവണ്ണൂർ ഭാഗത്ത് നിന്നും പുഴയിലേക്ക് ചാടിയ യുവാവിനെ കണ്ടെത്താൻ പൊലീസും ഫയർഫോഴ്സും ഫറോക്ക് പുഴയിൽ രാത്രിവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം.
ഫറോക്ക് പുതിയപാലത്തിെൻറ നടപ്പാതയിലൂടെ കാൽനടയായി എത്തിയ 45 വയസ്സ് തോന്നിക്കുന്ന യുവാവ് പുഴയിലേക്ക് ചാടുകയായിരുന്നു. കൈവശം കരുതിയ കുപ്പിയിലെ ദ്രാവകം കുടിച്ചതിനുശേഷമാണ് ചാടിയത്. ഈ ബോട്ടിൽ പാലത്തിെൻറ കൈവരിയിൽ തന്നെയുണ്ടായിരുന്നു. ഇതുവഴി സഞ്ചരിച്ചിരുന്ന യാത്രക്കാരാണ് സംഭവം നേരിൽ കണ്ടതായി പറയുന്നത്. തുടർന്ന് ഫറോക്ക് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസും മീഞ്ചന്ത ഫയർഫോഴ്സും തീരദേശ പൊലീസും ഫറോക്ക്
പുഴയിൽ മൂന്ന് മണിക്കൂറോളം തിരച്ചിൽ നടത്തി. തീരദേശ പൊലീസിെൻറ ബോട്ടും സിവിൽ ഡിഫൻസിെൻറയും ഫയർ ഫോഴ്സിെൻറയും ഡിങ്കികളും ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയത്. വെളിച്ചക്കുറവുമൂലം തിരച്ചിൽ താൽക്കാലികമായി നിർത്തിയതായും വെള്ളിയാഴ്ച രാവിലെ വീണ്ടും തുടങ്ങുമെന്ന് മീഞ്ചന്ത ഫയർ സ്റ്റേഷൻ ഓഫിസർ റോബി വർഗീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.