ഫറോക്ക്: മുനിസിപ്പൽ സ്റ്റേഡിയത്തിൽ സോക്കർ കാർണിവലിൽ അർജന്റീന-ഫ്രാൻസ് ഫൈനൽ മത്സരം കാണാനെത്തിയത് പതിനായിരങ്ങൾ. രാത്രി 8.30ന് തുടങ്ങുന്ന മത്സരം കാണാൻ വൈകീട്ട് നാലിനുതന്നെ ജനം ഒഴുകിയെത്തി. ആറുമണിയായപ്പോഴേക്കും സൂചി കുത്താൻ ഇടമില്ലാത്തവിധം ജനങ്ങളുടെ പ്രവാഹമായിരുന്നു.
മുതിർന്നവരും സ്ത്രീകളും കുട്ടികളുമടക്കം എത്തിയവരെ ഉൾക്കൊള്ളാനാവാതെ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. രാത്രി എട്ടോടെ കാണികളെക്കൊണ്ട് സ്റ്റേഡിയവും പരിസരവും വീർപ്പുമുട്ടി. ഗാലറിയിലും മൈതാനത്തുമായി പകുതിയിലേറെപ്പേരും അർജന്റീന ഫാൻസുകാരായിരുന്നു.
ആർപ്പുവിളികളും പതാകകളും ജഴ്സി അണിഞ്ഞും കൊട്ടുംകുരവയുമായി ഖത്തറിലെ ഗാലറികളെ വെല്ലുന്ന രീതിയിലായിരുന്നു കളിക്കമ്പക്കാരുടെ സംഗമം. കേരളത്തിലെ ഏറ്റവും വലിയ സ്ക്രീനായ 40 അടി നീളവും 16 അടി വീതിയിലുമാണ് ഇവിടെ സ്ക്രീനിൽ കളികാണാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നാണ് മത്സരം കാണാൻ ജനം ഇവിടേക്ക് ഒഴുകിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.