റിഫാസ്, ഷാഹിൻ, അജാസ് അഹമ്മദ്, നിഹാൽ, ജാസിർ
വെള്ളിമാട്കുന്ന്: ചായ കുടിക്കുന്നതിനിടെ മുൻവൈരാഗ്യം വെച്ച് വിദ്യാർഥിയെ മർദിച്ച അഞ്ച് വിദ്യാർഥികൾ റിമാൻഡിൽ. അരീക്കാട് ഫീദാസിൽ റിഫാസ് (20), ഫ്രാൻസിസ് റോഡ് പി.പി വീട്ടിൽ ഷാഹിൻ (21), നടുവട്ടം ബൈത്തുൽ നൂറിൽ അജാസ് അഹമ്മദ് (21), കൊളത്തറ കള്ളിയിൽ നിഹാൽ (21), ഉള്ള്യേരി പിലാത്തോടൻ കണ്ടി മുഹമ്മദ് ജാസിർ (21) എന്നിവരെയാണ് ചേവായൂർ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി വാപ്പൊളിത്താഴം ചായക്കടയിൽ ചായ കുടിക്കുകയായിരുന്ന ജെ.ഡി.ടി ആർട്സ് കോളജിൽ പഠിക്കുന്ന വിദ്യാർഥിയെ മുൻവൈരാഗ്യം വെച്ച് ഐ.സി.ടി കോളജിൽ പഠിക്കുന്ന പ്രതികൾ മർദിക്കുകയും വണ്ടിയുടെ താക്കോൽ കൊണ്ട് പരാതിക്കാരന്റെ മൂക്ക് ഇടിച്ചുതകർക്കുകയുമായിരുന്നു. ചേവായൂർ എസ്.ഐ നിമിൻ കെ. ദിവാകറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.