Shahabaz

ഷഹബാസ്

താമരശ്ശേരിയിൽ കൊല്ലപ്പെട്ട ഷഹബാസിന്റെ വീട് നിർമാണം പൂർത്തീകരിച്ചു നൽകും

എളേറ്റിൽ: താമരശ്ശേരി വിദ്യാർഥി സംഘർഷത്തിൽ കൊല്ലപ്പെട്ട ഷഹബാസിന്റെ നിർമാണത്തിലിരിക്കുന്ന വീട് എം.ജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഘടനയ മജോസയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച് നൽകും.

പൂർവ വിദ്യാർഥികൾ, സ്കൂൾ അധ്യാപകർ, മാനേജ്മെൻറ്, പി.ടി.എ എന്നിവരുമായി സഹകരിച്ച് പദ്ധതി പൂർത്തീകരിക്കും. തുടങ്ങിവച്ച വീട് നിർമാണം പൂർത്തീകരിക്കുക എന്ന ഷഹബാസിന്റെ ആഗ്രഹ സാക്ഷാൽക്കാരം സ്കൂളിലൂടെ പൂർത്തീകരിക്കുക എന്ന ആഗ്രഹത്തോടെയാണ് ഈ പദ്ധതിയുമായി മുന്നോട്ട് വന്നതെന്ന് കുടുംബത്തെ അറിയിച്ചു.

കുടുംബവുമായി ചർച്ച ചെയ്ത ശേഷം മജോസ പ്രസിഡൻറ് എം.എ. ഗഫൂർ മാസ്റ്ററുടെ അധ്യക്ഷതയിൽ സ്കൂളിൽ ചേർന്ന സംയുക്ത യോഗത്തിലാണ് തീരുമാനമായത്. മുനവ്വർ അബൂബക്കർ, സി.പി. മുഹമ്മദ് നിസാർ, പി.പി. മുഹമ്മദ് റാഫി, എം. മുഹമ്മദ് അലി, പി. മുഹമ്മദ് ഇസ്മായിൽ, സിദ്ദീഖ് മലബാരി, എം.പി. മുഹമ്മദ് ഇസ്‌ഹാക്ക്, സവീഷ് ഐ, ഇഖ്ബാൽ കത്തർമൽ, പി.ടി. സൗദ, എം.കെ. നാസർ. എം. അബ്ദുൽ മുനീർ, ഫസലുൽബാരി, കമറുദ്ദീൻ, സൈനുദ്ദീൻ സി.കെ, ഹംസ പറക്കുന്ന് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Shahbaz's house construction will be completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.