ഗരുഡന്‍കുളം പാര്‍ക്കിന്​ പുതുമോടി

കോഴിക്കോട്: കോര്‍പറേഷന്‍ അമൃത് പദ്ധതിയില്‍ ഉൾപെടുത്തി നവീകരിച്ച വെസ്​റ്റ്​ഹിൽ ഗരുഡന്‍കുളം പാര്‍ക്കി‍െൻറ ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.വി.ബാബുരാജ്​ അധ്യക്ഷനായിരുന്നു. നഗരാസൂത്രണ സ്ഥിരം സമിതി ചെയര്‍മാന്‍ എം.സി.അനില്‍കുമാര്‍ സ്വാഗതവും അസി.എൻജിനീയര്‍ ജിത്തു നന്ദിയും പറഞ്ഞു.

50 ലക്ഷം രൂപ വകയിരുത്തി നടത്തിയ പ്രവൃത്തിയുടെ ഭാഗമായി ഓപ്പണ്‍ സ്​റ്റേജ്, ഗ്രീന്‍ റൂം, ടോയ്​ലറ്റ് ബ്ലോക്ക് എന്നിവ നിർമിച്ചിട്ടുണ്ട്. കുളത്തിനു ചുറ്റുമുള്ള നടപ്പാത ഉയർത്തി ഇൻറര്‍ലോക് ടൈലുകളും ഓപ്പണ്‍ സ്​റ്റേജിന് മുന്‍വശം നാച്വുറല്‍ സ്​റ്റോണും പാകി.

അഡ്വഞ്ചര്‍ സ്പോര്‍ട്സി‍െൻറ ഭാഗമായി പവര്‍ ബോര്‍ഡ് ഗലേറിയ എന്നസ്ഥാപനം അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് സിപ്പ് ലൈന്‍ നിർമിച്ചിട്ടുണ്ട്. കുട്ടികളുടെ വിനോദത്തിനായി സീസോ, സ്ലൈഡ്, സ്വിങ്​, റോപ് ക്ലൈംബര്‍, വെബ് ക്ലൈംബർ എന്നിവയും സോളാര്‍ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.