പീഡനം: കായികാധ്യാപകനെതിരെ വീണ്ടും പരാതി

താ​മ​ര​ശ്ശേ​രി: കാ​യി​ക​താ​ര​മാ​യ വി​ദ്യാ​ര്‍ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ റി​മാ​ൻ​ഡി​ലാ​യ കാ​യി​കാ​ധ്യാ​പ​ക​ന്‍ കോ​ട​ഞ്ചേ​രി നെ​ല്ലി​പ്പൊ​യി​ല്‍ മീ​ന്‍മു​ട്ടി വ​ട്ട​പ്പാ​റ​യി​ല്‍ വി.​ടി. മി​നീ​ഷി​നെ​തി​രെ ഒ​രാ​ൾ കൂ​ടി താ​മ​ര​ശ്ശേ​രി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. േകാ​ഴി​ക്കോ​ട് ട്രെ​യി​നി​ങ്ങി​നു പോ​യ പെ​ണ്‍കു​ട്ടി​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​മ്മ​യോ​ട് ലൈ​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച​താ​യാ​ണ് പ​രാ​തി.

ഇ​തി​നു പു​റ​മെ മ​റ്റൊ​രു കാ​യി​ക താ​ര​വും ഇ​യാ​ള്‍ക്കെ​തി​രെ പ​രാ​തി ന​ല്‍കി​യി​രു​ന്നു. ഈ ​പെ​ണ്‍കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും പ​രി​ശീ​ല​ന​ത്തി​നി​ട​യി​ല്‍ തു​ട​യെ​ല്ല് ച​വി​ട്ടി പൊ​ട്ടി​ക്കു​ക​യും ചി​കി​ത്സ​പോ​ലും ന​ല്‍കി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു പ​രാ​തി. ഇ​ത്ത​ര​ത്തി​ല്‍ അ​ധ്യാ​പ​ക െൻ​റ അ​തി​ക്ര​മ​ത്തി​നു നി​ര​വ​ധി​പേ​ര്‍ വി​ധേ​യ​രാ​യി​ട്ടു​ണ്ടെ​ങ്കി​ലും പ​ല​രും പ​രാ​തി ന​ല്‍കാ​ന്‍ ത​യാ​റാ​യി​രു​ന്നി​ല്ല. നി​ല​വി​ൽ 3 കേ​സു​ക​ളാ​ണ് മി​നീ​ഷി​നെ​തി​രെ ര​ജി​സ്​​റ്റ​ർ െച​യ്തി​ട്ടു​ള്ളെത​ന്ന് െപാ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Harassment: Another complaint against a sports teacher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.