കോഴിക്കോട്: സ്റ്റാമ്പുകൾ നിരത്തി നൂറ്റാണ്ടിലധികം പഴക്കമുള്ള ഒളിമ്പിക്സ് മാമാങ്കത്തിന്റെ ചരിത്രം പറഞ്ഞ് സരിൻകുമാർ. ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന പിയറി ഡി കൂബെർട്ടിന്റെ പോരിലുള്ള സ്റ്റാമ്പ് മുതൽ ഇത്തവണത്തെ പാരീസ് ഒളിമ്പിക്സിന്റെ സ്റ്റാമ്പ് വരെയുണ്ട്. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് സരിന് സ്റ്റാമ്പ് ശേഖരണത്തിൽ കമ്പം തുടങ്ങിയത്. 1904ലെ കൊളമ്പിയ ഒളിമ്പിക്സിന്റെ സ്റ്റാമ്പാണ് ശേഖരത്തിൽ ഏറ്റവും പഴക്കമുള്ളത്. 1956ൽ ഇന്ത്യ ആദ്യം പുറത്തിറത്തിയ ഒളമ്പിക്സ് സ്റ്റാമ്പ്, 1990ൽ പുറത്തിറക്കിയ പി.ടി. ഉഷയുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് എന്നിവയും ശേഖരത്തിലുണ്ട്.
180 രാജ്യങ്ങളുടെ പോസ്റ്റൽ സ്റ്റാമ്പുകളും സരിന്റെ കൈയിലുണ്ട്. ആർമിയിൽ ടെക്നിക്കൽ എൻജിനീയറായിരുന്ന സരിൻ 20 വർഷത്തേ സേവനത്തിന് ശേഷം വോളന്ററി റിട്ടയർമെന്റ് എടുക്കുകയായിരുന്നു. പയിമ്പ്ര സ്വദേശിയായ ശിവരാമന്റെയും സുജാതയുടെയും മകനായ സരിൻ വെസ്റ്റ്ഹില്ലാണ് താമസം. ഭാര്യ അഞ്ചലി പേസ്റ്റൽ സർവീസിൽ ജോലിചെയ്യുന്നു. ശ്രിയാൻ, അക്ഷര എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.