മാവൂർ: കുപ്രസിദ്ധ ഗുണ്ട ടിങ്കുവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നായര്‍കുഴി ഏരിമല മണ്ണാറത്ത് കുഴിയില്‍ പ്രഭാകരനെയാണ് (56) മാവൂർ സി.ഐ കെ. വിനോദനും മാവൂർ പ്രിൻസിപ്പൽ എസ്.ഐ വി.ആർ. രേഷ്മയും ചേർന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം പരതപ്പൊയില്‍ നായര്‍കുഴി പാലിയില്‍ വീട്ടില്‍ പി. രാജേഷ് (33), നായര്‍കുഴി പടിഞ്ഞാറെ തൊടുകയില്‍ പി. ജയേഷ് (39), നായര്‍കുഴി പരതപ്പൊയില്‍ വീട്ടില്‍ പി. അജയ് (26) എന്നിവരെ പിടികൂടിയിരുന്നു. പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ 26 പേരാണ് പ്രതികള്‍. 14 പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.
കവര്‍ച്ച പിടിച്ചുപറിക്കേസുമായി ബന്ധപ്പെട്ട് ടിങ്കുവിനെ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് വ്യാഴാഴ്ച കെട്ടാങ്ങലിനടുത്ത് ഏരിമലയിലുള്ള വിവാഹ വീട്ടില്‍ എത്തുന്ന വിവരം പൊലീസ് അറിഞ്ഞത്. ഇവിടെ െവച്ച് പിടികൂടുന്നതിനിടെയാണ് പൊലീസുകാരെ ഒരു സംഘമാളുകള്‍ ചേര്‍ന്ന് മര്‍ദിച്ചത്.
ആറു പൊലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. സംഭവത്തില്‍ മാവൂര്‍ പ്രിൻസിപ്പൽ എസ്.ഐ വി.ആർ. രേഷ്മയാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.