കോഴിക്കോട്: പാളയത്തെ ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി ഓഫിസിൽ എ.പി.അബ്ദുൽ വഹാബ് വിഭാഗം കയറുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള കേസ് കോടതി തീർപ്പാക്കി. കേസ് പിൻവലിക്കാൻ കാസിം ഇരിക്കൂർ വിഭാഗം നൽകിയ അപേക്ഷ അനുവദിച്ചു കൊണ്ട് കേസ് തള്ളി കോടതി ഉത്തരവിട്ടു. എന്നാൽ, വീണ്ടുമൊരു പ്രശ്നമുണ്ടായാൽ ഇതേ കേസുമായി കോടതിയെ സമീപിക്കാമെന്ന ഉപാധിെവക്കണമെന്ന കാസിം വിഭാഗത്തിെൻറ ആവശ്യം കോടതി അംഗീകരിച്ചില്ല.
ഇന്ത്യൻ നാഷനൽ ലീഗ് സംസ്ഥാന കമ്മിറ്റിയെ ഒന്നാം കക്ഷിയും പ്രസിഡൻറ് ബി. ഹംസഹാജി, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ മറ്റ് രണ്ടു പരാതിക്കാരുമായി രണ്ടാം പ്രിൻസിപ്പൽ മുൻസിഫ് ഉബൈദുല്ല മുമ്പാകെ നൽകിയ ഹരജിയാണ് തീർപ്പാക്കിയത്.
മധ്യസ്ഥ ശ്രമങ്ങൾ നടക്കുന്നുവെന്നും അതിന് കേസ് തടസ്സമായതിനാൽ വീണ്ടുമൊരു പ്രശ്നം ഉണ്ടായാൽ ഇതേ കോടതിയെ സമീപിക്കാൻ അനുമതി നൽകിക്കൊണ്ട് കേസ് പിൻവലിക്കാൻ സമ്മതിക്കണമെന്നുമായിരുന്നു കാസിം വിഭാഗത്തിെൻറ വാദം. എന്നാൽ ഉപാധികളില്ലാതെ തന്നെ കേസ് പിൻവലിക്കണമെന്ന മറുവിഭാഗത്തിെൻറ വാദമാണ് കോടതി അംഗീകരിച്ചത്. കാസിം വിഭാഗത്തിനായി അഡ്വ. മുദസർ അഹമ്മദ്, അഡ്വ. കെ.എം. മുഹമ്മദ് ഇഖ്ബാൽ, അഡ്വ. മുനീർ അഹമ്മദ് എന്നിവരും എതിർ വിഭാഗത്തിനു വേണ്ടി അഡ്വ.പി.എസ്. മുരളി, അഡ്വ.പി.ടി. രാജേഷ് എന്നിവരും ഹാജരായി. പാർട്ടി മുൻ പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബ്, നാസർകോയ തങ്ങൾ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് ഔദ്യോഗിക വിഭാഗം ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.