കോഴിക്കോട്: ജീവിതം സമ്പൂർണമായി ദൈവമാർഗത്തിൽ സമർപ്പിക്കാനാണ് ഹജ്ജ്, വിശ്വാസികളോട് ആവശ്യപ്പെടുന്നതെന്നും ഇബ്റാഹിം പ്രവാചകൻ ഉൾപ്പെടെ ചരിത്രത്തിൽ കടന്നുവന്ന മുഴുവൻ പ്രവാചകന്മാരും അത്തരമൊരു സമർപ്പണ ജീവിതമാണ് നയിച്ചതെന്നും ജമാഅത്തെ ഇസ് ലാമി അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു.
ജമാഅത്തെ ഇസ് ലാമി സിറ്റി കമ്മിറ്റി എം.എസ്.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹജ്ജിന് യാത്രതിരിക്കുന്നവർ വ്യക്തിബന്ധങ്ങൾ നന്നാക്കിയും സാമ്പത്തികബാധ്യതകൾ കൊടുത്ത് തീർത്തും വിശുദ്ധരായാണ് ആ പുണ്യകർമത്തിന്ന് പുറപ്പെടേണ്ടത്. എങ്കിലേ ദൈവം അവരെ സ്വീകരിക്കുകയുള്ളൂ.
പ്രാർഥനക്ക് ഉത്തരം ലഭിക്കുന്ന പുണ്യസ്ഥലത്ത് വ്യക്തിപരമായ കാര്യങ്ങൾക്കെന്നപോലെ അധഃസ്ഥിതവിഭാഗത്തിന്റെ പ്രയാസങ്ങൾ ദൂരീകരിക്കപ്പെടാനും പ്രാർഥിക്കണമെന്നും അമീർ ആവശ്യപ്പെട്ടു. വി.പി. ശൗക്കത്തലി ‘ഹജ്ജിന്റെ ആത്മാവ്’ എന്ന വിഷയവും റഫീഖു റഹിമാൻ മൂഴിക്കൽ ഹജ്ജിന്റെ കർമങ്ങളും അവതരിപ്പിച്ചു. മുബഷിർ ഖുർആൻ ക്ലാസ് നടത്തി. സിറ്റി പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു. പി.കെ. നൗഷാദ് സ്വാഗതവും വി.പി. ബഷീർ മാസ്റ്റർ സമാപനവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.