representative image
കോഴിക്കോട്: അഞ്ചുവർഷത്തെ ഇടവേളക്കുശേഷം കോഴിക്കോട് ബീച്ചിൽ ഇത്തവണ സംയുക്ത ഈദ്ഗാഹ് നടക്കും. മൂന്നുവർഷം പേമാരിയും രണ്ടുവർഷം കൊറോണയും കാരണം നടക്കാതെപോയ ഈദ്ഗാഹാണ് ഇത്തവണ ബീച്ചിൽ നടത്താൻ തീരുമാനമായത്. ബീച്ചിൽ ഓപൺ സ്റ്റേജിന് സമീപം രാവിലെ 7.30ന് എം.ടി. മനാഫ് മാസ്റ്റർ ഈദ്ഗാഹിന് നേതൃത്വം നൽകും.
ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കോഴിക്കോട് ഈദ്ഗാഹ് പ്രതിനിധികളായി പി.കെ. അഹമ്മദ്, പി.എം. മുസമ്മിൽ, ടൗൺ ഈദ്ഗാഹ് പ്രതിനിധികളായി പി.എം. അബ്ദുൽ കരീം, കെ. അഹമ്മദ് കോയ, സിറ്റി ഈദ്ഗാഹ് കമ്മിറ്റിക്കായി ഡോ. പി.സി. അൻവർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.