കെ.കെ. മൊയ്തീൻകുട്ടി

കെ.കെ. മൊയ്തീൻകുട്ടിക്ക് ഐ.പി.എസ്; സന്തോഷത്തിൽ കക്കോടി ഗ്രാമം

ക​ക്കോ​ടി: ഗ്രാ​മ​ത്തി​ലേ​ക്ക് ആ​ദ്യ ഐ.​പി.​എ​സ് എ​ത്തി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ക​ക്കോ​ടി ഗ്രാ​മം. കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി​യാ​യ ക​ക്കോ​ടി കൂ​ട​ത്തും​പൊ​യി​ൽ സ്വ​ദേ​ശി​യാ​യ കെ.​കെ. മൊ​യ്തീ​ൻ കു​ട്ടി​ക്ക് ല​ഭി​ച്ച ഐ.​പി.​എ​സ് ല​ബ്ധി ഏ​റെ സ​ന്തോ​ഷ​മാ​ണ് നാ​ടി​നും നാ​ട്ടു​കാ​ർ​ക്കും പ​ക​രു​ന്ന​ത്.

കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് എം.​സി.​ജെ​യും ഇ​ഗ്നോ​യി​ൽ​നി​ന്ന് എം.​ബി.​എ​യും നേ​ടി​യ കെ.​കെ. മൊ​യ്തീ​ൻ​കു​ട്ടി വി​വി​ധ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. ക​റ​ക​ള​ഞ്ഞ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് നാ​ട്ടി​ല​റി​യ​പ്പെ​ടു​ന്ന മൊ​യ്തീ​ൻ​കു​ട്ടി 1995ലാ​ണ് എ​സ്.​ഐ ആ​യി പൊ​ലീ​സ് സേ​ന​യി​ൽ എ​ത്തു​ന്ന​ത്. 2011 -12ൽ ​യു.​എ​ൻ സേ​ന​യു​ടെ ഭാ​ഗ​മാ​യി ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ സൈ​പ്ര​സി​ലും പി​ന്നീ​ട് സൗ​ദി അ​റേ​ബ്യ​യി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ വൈ​സ് കോ​ൺ​സ​ൽ റാ​ങ്കി​ലും ജോ​ലി ചെ​യ്തി​രു​ന്നു. 2019ൽ ​മി​ക​ച്ച സേ​വ​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മെ​ഡ​ലും 2023ൽ ​രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ലും ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന​കം ഗു​ഡ് സ​ർ​വി​സി​ന് നൂ​റോ​ളം ബ​ഹു​മ​തി​ക​ളും നേ​ടി. ക്രൈം​ബ്രാ​ഞ്ച്, ഇ​ന്റ​ലി​ജ​ൻ​സ്, വി​ജി​ല​ൻ​സ്, ആ​ന്റി ക​റ​പ്ഷ​ൻ വി​ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്ത കെ.​കെ. മൊ​യ്തീ​ൻ കു​ട്ടി 2019ൽ ​വ​യ​നാ​ട്ടി​ലെ പു​ത്തു​മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​ര​ന്ത നി​വാ​ര​ണ​ത്തി​ന് പൊ​ലീ​സ് ടീ​മി​നെ ന​യി​ച്ച് സേ​ന​യു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.

ന​ന്മ​ണ്ട സ്വ​ദേ​ശി​യാ​യി​രു​ന്ന മൊ​യ്തീ​ൻ​കു​ട്ടി ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി ക​ക്കോ​ടി​യി​ലാ​ണ് താ​മ​സം. ന​ന്മ​ണ്ട കു​യാ​ട്ടു​ക​ണ്ടി അ​ഹ​മ്മ​ദ് മാ​സ്റ്റ​റു​ടെ​യും ആ​യി​ഷ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ ത​ല​ശ്ശേ​രി ക​തി​രൂ​ർ മ​ണ്ണ​ക്ക​ര ചാ​ലി​ൽ കു​ടും​ബാം​ഗം മെ​ഹ​നാ​സ്. അ​മ​ൽ അ​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് ഷാ​മി​ൽ, ആ​യി​ഷ മ​ലീ​ഹ, ആ​മി​ന മെ​ഹ​ക് എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

Tags:    
News Summary - IPS for K.K. Moiteenkutty; Kakkodi village in happiness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.