ഓ​ൾ കേ​ര​ള ഡോ​ക്യു​മെ​ന്റ് റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് സ്ക്രൈ​​ബേ​ഴ്സ് അ​സോ​സി​യേ​ഷ​ന്റെ ജി​ല്ല സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ക്കോ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ നി​ർ​മി​ച്ച മി​നി പാ​ർ​ക്ക്

ആരോഗ്യകേന്ദ്രത്തിന് പാർക്കും ഇരിപ്പിടവുമൊരുക്കി ആധാരമെഴുത്തുകാരുടെ ജില്ല സമ്മേളനം

ക​ക്കോ​ടി: ആ​ധാ​ര​മെ​ഴു​ത്തു​കാ​രു​ടെ ജി​ല്ല സ​മ്മേ​ള​നം ക​ക്കോ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ മു​ഖ​ച്ഛാ​യ മാ​റ്റി മാ​തൃ​ക തീ​ർ​ക്കു​ന്നു. ഏ​ഴു​കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചു ആ​ശു​പ​ത്രി കെ​ട്ടി​ടം മ​നോ​ഹ​ര​മാ​ക്കി​യെ​ങ്കി​ലും റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള ഭാ​ഗം മാ​സ​ങ്ങ​ളാ​യി അ​ല​ങ്കോ​ല​പ്പെ​ട്ട് കി​ട​ക്കു​ക​യാ​യി​രു​ന്നു.

ഓ​ൾ കേ​ര​ള ഡോ​ക്യു​മെ​ന്റ് റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് സ്ക്രൈ​ബേ​ഴ്സ് അ​സോ​സി​യേ​ഷ​ന്റെ (എ.​കെ.​ഡി.​ഡ​ബ്ല്യു ആ​ൻ​ഡ് എ​സ്.​എ) ജി​ല്ല സ​മ്മേ​ള​നം ഫെ​ബ്രു​വ​രി 17ന് ​പ്രി​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ മ​റ്റ് സ​മ്മേ​ള​ന​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി നാ​ടി​ന് ഉ​പ​കാ​ര​പ്പെ​ടു​ന്ന തി​രു​ശേ​ഷി​പ്പു​ക​ൾ അ​വ​ശേ​ഷി​പ്പി​ക്ക​ണ​മെ​ന്ന് സം​ഘ​ട​ന തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യു​ടെ മു​ൻ​ഭാ​ഗം രോ​ഗി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ഉ​പ​കാ​ര​പ്പെ​ടും​വി​ധം മാ​റ്റി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​രി​പ്പി​ട​വും ഓ​പ​ൺ ലൈ​ബ്ര​റി സൗ​ക​ര്യ​ത്തോ​ടെ മ​നോ​ഹ​ര​മാ​യ പാ​ർ​ക്കും ഒ​രു​ക്കി​യാ​ണ് പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റു​ന്ന​ത്. മൂ​ന്നു​ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് സം​ഘ​ട​ന ചെ​ല​വ​ഴി​ച്ച​ത്. ജി​ല്ല സ​മ്മേ​ള​ന​ങ്ങ​ൾ മാ​ലി​ന്യ​ങ്ങ​ളും പെ​റു​തി​കേ​ടു​ക​ളും ബാ​ക്കി​യാ​ക്കു​മ്പോ​ഴാ​ണ് നാ​ടി​ന് ഏ​റെ ഉ​പ​കാ​ര​പ്പെ​ടു​ന്ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി ആ​ധാ​ര​മെ​ഴു​ത്തു​കാ​രു​ടെ ജി​ല്ല സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

Tags:    
News Summary - Park and seating area for the health center is prepared by the district meeting of document writers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.