കോഴിക്കോട്: സ്ഥാപനത്തിലെ രണ്ടു പ്രധാന ജീവനക്കാർക്ക് അരക്കോടിയുടെ മുകളിൽ മൂല്യമുള്ള പുതുവത്സര സമ്മാനം നൽകി കല്ലാട്ട് ഗ്രൂപ്. കമ്പനിയുടെ എ.ജി.എം പി. ജറീർ, ഫിനാൻസ് മാനേജർ നമിത സൂസൻ എന്നിവർക്കാണ് ടൂറിസം പ്രാധാന്യമുള്ള കേന്ദ്രത്തിൽ 60 ലക്ഷത്തിനു മുകളിൽ വിലവരുന്ന കല്ലാട്ട് ടൗൺഷിപ് പ്രോജക്ടിലുള്ള റസിഡൻഷ്യൽ പ്ലോട്ട് നൽകിയിരിക്കുന്നത്. കല്ലാട്ട് ഗ്രൂപ്പിന്റെ 15ാം വാർഷികത്തിൽ കല്ലാട്ട് ബിൽഡേഴ്സ് ചെയർമാൻ ഡോ. താഹിർ കല്ലാട്ട് ഉപഹാരം കൈമാറി.
സ്ഥാപനത്തിന്റെ തുടക്കം മുതൽ കമ്പനിയുടെ വളർച്ചയിലും പ്രതിസന്ധിയിലും ഒപ്പം നിൽക്കുകയും അർപ്പണബോധത്തോടെ പ്രവർത്തിക്കുകയും ചെയ്തതിനാണ് ഉപഹാരമെന്ന് താഹിർ കല്ലാട്ട് പറഞ്ഞു. കൽപറ്റയിൽ സ്കൈ ഫേസ് അപ്പാർട്ട്മെന്റിലൂടെയാണ് ഡോ. താഹിർ റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കു പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.