നാദാപുരം: അരൂര്‍ എളയിടത്ത് വോളിബാള്‍ മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്വര്‍ണ കവര്‍ച്ച കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കടമേരി സ്വദേശി തെയ്യത്താം കാട്ടിൽ ഷബീറിനെയാണ് (32) ഡിവൈ.എസ്.പി സി. സുന്ദരന്‍ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 19ന് പുലർച്ചയാണ് പേരാമ്പ്ര സ്വദേശി അജ്നാസിനെ ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഇന്നോവയുടെ ഡ്രൈവറായിരുന്നു ഷബീർ. മട്ടന്നൂരില്‍ കാര്‍ തടഞ്ഞുനിര്‍ത്തി 47 ലക്ഷത്തില്‍പരം രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയാണ് പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പുനടക്കണ്ടിയില്‍ അജ്നാസ്.
അരൂരില്‍നിന്ന് ബലമായി അജ്നാസിനെ കാറില്‍ കയറ്റിയ മുഹമ്മദും സംഘവും താമരശ്ശേരി വഴി ഊട്ടിയില്‍ എത്തുകയും പിറ്റേ ദിവസം കോയമ്പത്തൂര്‍ പാലക്കാട് വഴി അജ്നാസിനെ ഇറക്കിവിടുകയുമായിരുന്നു. ഇതോടെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.