കൊടുവള്ളി: ഇരു വൃക്കകളും പ്രവർത്തനരഹിതമായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മാനിപുരത്തെ ഓട്ടോ തൊഴിലാളി കാപ്പുമ്മൽ പറയരുകണ്ടി ജയചന്ദ്രന്റെ മകൻ ജിന്റോയുടെ (29) ചികിത്സക്കായി നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു.
ജിന്റോയുടെ വൃക്ക മാറ്റിവെക്കണമെന്നാണ് മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ചികിത്സക്ക് ആവശ്യമായ ഭീമമായ സാമ്പത്തിക ചെലവ് ഓട്ടോ തൊഴിലാളിയായ ജയചന്ദ്രനും കുടുംബത്തിനും താങ്ങാനാവാത്തതാണ്. ഈ സാഹചര്യത്തിലാണ് കമ്മിറ്റി രൂപവത്കരിച്ചത്.
എം.കെ. രാഘവൻ എം.പി, എം.കെ. മുനീർ എം.എൽ.എ, കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു, മുൻ എം.എൽ.എ കാരാട്ട് റസാഖ്, കൊടുവള്ളി നഗരസഭ കൗൺസിലർമാർ എന്നിവർ രക്ഷാധികാരികളും ഡിവിഷൻ കൗൺസിലർ മുഹമ്മദ് അഷ്റഫ് ബാവ ചെയർമാനും കെ.പി. വിനീത് കുമാർ ജനറൽ കൺവീനറും എം. അജിത്കുമാർ ട്രഷററുമായാണ് കമ്മിറ്റി രൂപവത്കരിച്ചത്. കേരള ഗ്രാമീൺ ബാങ്ക് മാനിപുരം ശാഖയിൽ 40137101053708 നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. IFSC code: KLGBOO40137.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.