കൊടുവള്ളി: പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്ങിനെ തുടർന്ന് ഗുരുതരമായി മർദനമേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി. കരുവൻപൊയിൽ സ്വദേശിയായ പ്ലസ് വൺ വിദ്യാർഥി നൂറുൽ ഇസ്ലാമിനെയാണ് രണ്ടാം വർഷ പ്ലസ് ടു വിദ്യാർഥികൾ മർദിച്ച് പരിക്കേൽപിച്ചത്.
വെള്ളിയാഴ്ച രാവിലെ 11ഓടെ നാല് വിദ്യാർഥികൾ ചേർന്ന് നൂറുൽ ഇസ്ലാമിനെ സ്കൂൾ ഗ്രൗണ്ടിൽ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് മർദിക്കുകയായിരുന്നു. വ്യാഴാഴ്ചയും പത്തോളം വരുന്ന വിദ്യാർഥികൾ ശൗചാലയത്തിൽവെച്ച് മർദിക്കുകയുണ്ടായി. മൂക്കിന് ഇടിക്കുകയും തലക്ക് അടിക്കുകയുമാണുണ്ടായത്. ശരീരമാസകലം മുറിവുകളേറ്റ പാടുകളുമുണ്ട്.
മൂക്കിൽനിന്ന് രക്തം വന്ന് അവശനായ നൂറുൽ ഇസ്ലാമിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ തേടി. നടപടി ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ കൊടുവള്ളി പൊലീസിൽ പരാതി നൽകി. കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ബാലാവകാശ കമീഷൻ, പൊലീസ് ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതായി നൂറുൽ ഇസ്ലാമിന്റെ പിതാവ് ഹബീബ് റഹ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.