എം.കെ. രാഘവന് കൂടുതൽ ലീഡ് കൊടുവള്ളിയിൽ

കൊ​ടു​വ​ള്ളി: കോ​ഴി​ക്കോ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​കെ. രാ​ഘ​വ​ന് ഇ​ത്ത​വ​ണ​യും ക​രു​ത്തു​പ​ക​ർ​ന്ന​ത് കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ല​ഭി​ച്ച 84772 വോ​ട്ടു​ക​ൾ. 46128 വോ​ട്ടു​ക​ളേ എ​ള​മ​രം ക​രീ​മി​ന് നേ​ടാ​നാ​യു​ള്ളു. ബി.​ജെ.​പി സ്‌​ഥാ​നാ​ർ​ഥി എം.​ടി. ര​മേ​ശി​ന് ല​ഭി​ച്ച​ത് 11868 വോ​ട്ടാ​ണ്. 2009, 2014, 2019 വ​ർ​ഷ​ങ്ങ​ളി​ലും രാ​ഘ​വ​ന് ഏ​റ്റ​വും കൂ​ടു​ത​ൽ ലീ​ഡ് ന​ൽ​കി​യ​ത് കൊ​ടു​വ​ള്ളി മ​ണ്ഡ​ല​മാ​യി​രു​ന്നു. അ​തും കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ൽ നി​ന്ന്.

2019ൽ 35,908 ​വോ​ട്ടി​ന്റെ ലീ​ഡാ​ണ് എം.​കെ. രാ​ഘ​വ​ന് കൊ​ടു​വ​ള്ളി​യി​ൽ നി​ന്നും ല​ഭി​ച്ചി​രു​ന്ന​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടു​ത​വ​ണ സ്വ​ത​ന്ത്ര​രെ നി​ർ​ത്തി യു.​ഡി.​എ​ഫ് കോ​ട്ട എ​ൽ.​ഡി.​എ​ഫ് തട്ടിയെടുത്തു. എം.​കെ. മു​നീ​റി​നെ നി​ർ​ത്തി യു.​ഡി.​എ​ഫ് മണ്ഡലം തി​രി​ച്ചു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ള​മ​രം ക​രീ​മി​ലൂ​ടെ ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ച്ച് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും സ്വ​ത​ന്ത്ര​നെ ഇ​റ​ക്കി മ​ണ്ഡ​ലം പി​ടി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു എ​ൽ.​ഡി.​എ​ഫി​ന്റെ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - MK Raghavan Koduvally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.