കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയിൽ റോയ് തോമസ് വധക്കേസിൽ രണ്ട് റവന്യൂ ഉദ്യോഗസ്ഥരുടെ സാക്ഷി വിസ്താരം കൂടി ചൊവ്വാഴ്ച നടന്നു. മുമ്പ് വസ്തു നികുതി അടച്ച രശീതി കണ്ടത് കൊണ്ടും പ്രതി ജോളി നേരിട്ട് വന്നതിനാലും താൻ പൊന്നാമറ്റത്തെ വസ്തുവിന് ജോളി, റോയ് മുതൽ പേരിൽ നികുതി അടച്ചുകൊടുത്തതായി കൂടത്തായി വില്ലേജ് അസിസ്റ്റന്റായിരുന്ന 172ാം സാക്ഷി പി.സി. എബ്രഹാം മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ മൊഴി നൽകി.
ജോളിയുടെ അപേക്ഷ സ്വീകരിച്ച് പോക്കുവരവ് രജിസ്റ്ററിൽ താൻ വിവരങ്ങൾ ചേർത്തിരുന്നുവെന്ന് 171ാം സാക്ഷി കൂടത്തായി വില്ലേജ് ഓഫിസറായിരുന്ന മധുസൂധനനും മൊഴി നൽകി. ഒന്നാംപ്രതി ജോളിയുടെ അഭിഭാഷകൻ ബി.എ. ആളൂർ അസൗകര്യം അറിയിച്ചത് കാരണം കാരണം എതിർവിസ്താരം മാറ്റിവെച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ്, അഡ്വ. സഈർ അഹമ്മദ് എന്നിവർ ഹാജരായി. സാക്ഷി വിസ്താരം ബുധനാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.