കൊയിലാണ്ടി: ആർ.ബി.ഡി.സി മേൽപാലത്തിന്റെ ചുവടുഭാഗം ദുർഗന്ധപൂരിതം. രോഗഭീതിയും പരത്തുന്നു. നഗരഹൃദയഭാഗത്ത് പുതിയ ബസ് സ്റ്റാൻഡിനു സമീപമാണ് മലിനമായിക്കിടക്കുന്നത്. മൂക്കുപൊത്തി മാത്രമേ ഈ പ്രദേശത്ത് നിൽക്കാൻ പറ്റൂ. മലമൂത്ര വിസർജ്യങ്ങളും കെട്ടിക്കിടക്കുന്നു. തൊട്ടടുത്തുതന്നെ ലിങ്കു റോഡുമുണ്ട്. ഇവിടെ മലിനജലം കെട്ടിക്കിടക്കുന്നു. റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡു കൂടിയാണിത്.
ധാരാളംപേർക്ക് ഇതുവഴി സഞ്ചരിക്കേണ്ടതുണ്ട്. നിരന്തരം ഈ വഴി സഞ്ചരിച്ചാൽ ത്വഗ് രോഗമുൾപ്പെടെ പിടിപെടാൻ സാധ്യതയേറെയാണ്. ശുചീകരണ യജ്ഞങ്ങളൊക്കെ മുറപോലെ നടക്കുന്നുവെങ്കിലും ഈ ഭാഗം അവഗണിക്കപ്പെടുന്നു. വൃത്തിയുള്ള പരിസരം ഇവിടെ നിഷേധിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.