കോഴിക്കോട്ട് 130 പേര്‍ക്ക്കൂടി കോവിഡ്; 257 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ വ്യാഴാഴ്ച 130 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 107 പേര്‍ക്ക് രോഗം ബാധിച്ചു. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 10 പേരുടെ ഉറവിടം വ്യക്തമല്ല. 257 പേര്‍ രോഗമുക്തി നേടി. 

വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കും കോവിഡ് പോസറ്റീവ് ആയി. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി വഴി 48 പേര്‍ക്കും താമരശ്ശേരിയില്‍ 13 പേര്‍ക്കും ഉണ്ണികുളത്ത് 10 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1122 ആയി. 

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 257 പേരാണ് രോഗമുക്തി നേടിയത്.

ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ചത് 3525 പേര്‍ക്കാണ്. 2383 പേര്‍ രോഗമുക്തരായപ്പോള്‍ 20 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.