കോഴിക്കോട്: സംസ്ഥാന സർക്കാറിെൻറ വനിത-ശിശുക്ഷേമ വകുപ്പിെൻറ കീഴിലുള്ള കോഴിക്കോട് വെള്ളിമാട്കുന്ന് ജെൻഡർ പാർക്ക് കാമ്പസ് ഉദ്ഘാടനം ഫെബ്രുവരി 11ന്. ലിംഗസമത്വവും സ്ത്രീക്ഷേമവും മുൻനിർത്തി രാജ്യത്ത് നിർമിക്കുന്ന ആദ്യ െജൻഡർ പാർക്കാണിത്. ആഗോളതലത്തിലുള്ള െജൻഡർ പ്രവർത്തനങ്ങളുടെയും ഗവേഷണങ്ങളുടെയും ക്ലാസുകളുടെയും പ്രധാന കേന്ദ്രമായി വെള്ളിമാട്കുന്നിലെ െജൻഡർ പാർക്ക് മാറും. ആഗോള വ്യാപാര കേന്ദ്രംകൂടി ആരംഭിക്കുന്നതോടെ പാർക്കിന് രാജ്യാന്തര മുഖം കൈവരും.
ലിംഗസമത്വം, വനിത ശാക്തീകരണം എന്നിവ സംബന്ധിച്ചുള്ള പഠനം, ഗവേഷണം എന്നിവക്കുള്ള വേദികൂടിയാണ് സാമൂഹിക നീതി വകുപ്പിെൻറ കോഴിക്കോട് ജെൻഡർ പാർക്ക്. 2011ലാണ് പദ്ധതി രൂപപ്പെട്ടതെങ്കിലും 2013ലാണ് 24 ഏക്കർ സ്ഥലം ഉപയോഗപ്പെടുത്തി കാമ്പസിന് തറക്കല്ലിട്ടത്.
2016ലാണ് നിർമാണ പ്രവൃത്തി ആരംഭിച്ചത്. ലോകനിലവാരത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ടുകൾ, സ്ത്രീകൾക്ക് ആശയസംവാദത്തിനുള്ള വേദി, തൊഴിൽ, പരിശീലനം, പുനരധിവാസം, െജൻഡർ സ്റ്റഡി സെൻറർ, മ്യൂസിയം എന്നിവക്കാണ് കാമ്പസ് പ്രധാനമായും വേദിയാവുക. മുഖ്യമന്ത്രി പിണറായി വിജയനാണ് പാർക്ക് ഉദ്ഘാടനം ചെയ്യുക. കാമ്പസിൽ പുതുതായി വരുന്ന ഇൻറർനാഷനൽ വിമൻസ് ട്രേഡ് സെൻററിെൻറ (ഐ.ഡബ്ല്യു.ടി.സി) തറക്കല്ലിടലും മുഖ്യമന്ത്രി നിർവഹിക്കും.
വിഷൻ-2020 പദ്ധതിയുടെ ഭാഗമായാണ് വനിതകൾക്കായി ആദ്യ അന്താരാഷ്ട്ര ട്രേഡ് സെൻറർ ആരംഭിക്കുക. സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ജെൻഡർ പാർക്കും യു.എൻ വിമനും കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ധാരണപത്രം ഒപ്പുെവച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയെൻറ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ യു.എൻ വിമൻ ഡെപ്യൂട്ടി പ്രതിനിധി നിഷിത സത്യവും ജെൻഡർ പാർക്ക് സി.ഇ.ഒ പി.ടി. മുഹമ്മദ് സുനീഷുമാണ് ധാരണപത്രത്തിൽ ഒപ്പുെവച്ചത്. വനിത സംരംഭകർക്ക് വ്യവസായ-വാണിജ്യ രംഗത്തെ പുതിയ വാതായനങ്ങൾ തുറക്കുകയാണ് അന്താരാഷ്ട്ര വനിത ട്രേഡ് സെൻററിെൻറ ലക്ഷ്യം.
ലിംഗസമത്വ പ്രവർത്തനങ്ങളിൽ തെക്കേ ഇന്ത്യയിലെ ഹബ്ബായി ജെൻഡർ പാർക്ക് മാറുമെന്നാണ് പ്രതീക്ഷ. ജെന്‍ഡര്‍ ലൈബ്രറി, മ്യൂസിയം, സുസ്ഥിര സംരംഭങ്ങള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സഹായകമായ പരിശീലന കേന്ദ്രം തുടങ്ങിയ പദ്ധതികള്‍ ജെന്‍ഡര്‍ പാര്‍ക്കിനുണ്ട്. ഇന്ത്യയിലെയും ശ്രീലങ്ക, മാലി, ഭൂട്ടാന് തുടങ്ങിയ രാജ്യങ്ങളിലെയും യു.എന്‍ വിമന്‍ ഓഫിസുകളിലേക്ക് ജെന്‍ഡര്‍ പാര്‍ക്കിെൻറ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ച് പാര്‍ക്കിനെ ആഗോളതലത്തില്‍ ഒരു 'സൗത്ത് ഏഷ്യന്‍ ഹബ്' ആക്കിമാറ്റാനാണ് യു.എന്‍ വിമന്‍ ലക്ഷ്യമിടുന്നത്. യു.എന്‍ വിമനിെൻറ സഹകരണത്തോടെ ജെന്‍ഡര്‍ പാര്‍ക്ക് സംഘടിപ്പിക്കുന്ന ലിംഗസമത്വം സംബന്ധിച്ച രണ്ടാമത് അന്താരാഷ്ട്ര സമ്മേളനം (ഐ.സി.ജി.ഇ 2) ഫെബ്രുവരി 11, 12, 13 തീയതികളിൽ ജെന്‍ഡര്‍ പാര്‍ക്കിെൻറ കാമ്പസിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.