കോഴിക്കോട്-പാലക്കാട് ഗ്രീന്‍ ഫീല്‍ഡ് പാത; അതിരിടൽ തുടങ്ങി

പ​ന്തീ​രാ​ങ്കാ​വ്: കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ഗ്രീ​ന്‍ഫീ​ല്‍ഡ് ദേ​ശീ​യ​പാ​ത​ക്കാ​യി 3എ ​വി​ജ്ഞാ​പ​ന​മി​റ​ങ്ങി​യ ജി​ല്ല​യി​ലെ സ​ർ​വേ ന​മ്പ​റു​ക​ളി​ലു​ൾ​പ്പെ​ട്ട ഭൂ​മി​ക​ളി​ൽ അ​തി​ർ​ത്തി​നി​ർ​ണ​യം തു​ട​ങ്ങി.

പെ​രു​മ​ണ്ണ പ​രി​ധി​യി​ലെ ഭൂ​മി​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി അ​തി​രി​ട​ൽ ന​ട​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് നി​ന്നാ​രം​ഭി​ച്ച് കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വി​ൽ അ​വ​സാ​നി​ക്കു​ന്ന നി​ർ​ദി​ഷ്ട പാ​ത​ക്ക് 121 കി.​മീ. ദൈ​ർ​ഘ്യ​മാ​ണു​ള്ള​ത്.

45 മീ​റ്റ​റി​ൽ ആ​റു​വ​രി പാ​ത​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. 6.48 കി.​മീ. ദൂ​ര​മാ​ണ് ജി​ല്ല​യി​ൽ പെ​രു​മ​ണ്ണ, ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി പാ​ത​ക്കു​ള്ള​ത്.

മും​ബൈ ആ​സ്ഥാ​ന​മാ​യ ടി.​പി.​എ​ഫ് എ​ൻ​ജി​നീ​യ​റി​ങ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യാ​ണ് അ​തി​ർ​ത്തി നി​ർ​ണ​യം ന​ട​ത്തു​ന്ന​ത്. വി​ജ്ഞാ​പ​ന പ്ര​കാ​ര​മു​ള്ള ഭൂ​മി​യി​ലെ ഇ​രു​ഭാ​ഗ​ത്തെ​യും അ​തി​ര് നി​ർ​ണ​യം പൂ​ർ​ത്തി​യാ​യാ​ൽ 3ഡി ​വി​ജ്ഞാ​പ​ന​മി​റ​ങ്ങും.

അ​തി​ര് നി​ർ​ണ​യം പൂ​ർ​ത്തി​യാ​യ ശേ​ഷ​മേ സ്ഥ​ല​മു​ട​മ​ക​ൾ​ക്ക് ന​ൽ​കേ​ണ്ട ന​ഷ്ട​പ​രി​ഹാ​ര​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​ത വ​രൂ. 3എ ​വി​ജ്ഞാ​പ​ന​മി​റ​ങ്ങി ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട് എ​ന്ന​തി​നാ​ൽ അ​തി​ര് നി​ർ​ണ​യ​മു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം പൂ​ർ​ത്തി​യാ​വും.

അ​തി​രി​ട​ൽ: വി​ജ്ഞാ​പ​ന പ്ര​കാ​ര​മ​ല്ലെ​ന്ന് ആ​ക്ഷേ​പം

പ​ന്തീ​രാ​ങ്കാ​വ്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത​ക്ക് അ​തി​രി​ടു​ന്ന​ത് ദേ​ശീ​യ​പാ​ത വി​ഭാ​ഗം പ്ര​സി​ദ്ധീ​ക​രി​ച്ച 3എ ​വി​ജ്ഞാ​പ​ന പ്ര​കാ​ര​മ​ല്ലെ​ന്ന് ആ​ക്ഷേ​പം. സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​ർ അ​തി​രി​ടാ​നെ​ത്തി​യ​പ്പോ​ൾ മാ​ത്ര​മാ​ണ് പ​ല​രും ത​ങ്ങ​ളു​ടെ വീ​ടും സ്ഥ​ല​വും നി​ർ​ദി​ഷ്ട പാ​ത​യു​ടെ സ്ഥ​ല​ത്താ​ണെ​ന്ന​റി​യു​ന്ന​ത്. പെ​രു​മ​ണ്ണ അ​ര​മ്പ​ച്ചാ​ലി​ൽ ഭാ​ഗ​ത്താ​ണ് വി​ജ്ഞാ​പ​ന​ത്തി​ൽ​പെ​ടാ​ത്ത ഭാ​ഗ​ത്ത് അ​തി​രി​ട്ട​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്. ഇ​ത് വ്യാ​പ​ക​മാ​യി വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ടാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് നാ​ട്ടു​കാ​ർ​ക്ക്. നേ​ര​ത്തേ പ്ര​സി​ദ്ധീ​ക​രി​ച്ച സ്ഥ​ല​ത്ത് കൂ​ടി​യാ​ണെ​ങ്കി​ൽ ന​ഷ്ടം കു​റ​യു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ക​രു​തു​ന്ന​ത്. ഉ​ന്ന​ത ഇ​ട​പെ​ട​ലി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​മാ​റ്റം വ​രു​ത്തി​യ​തെ​ന്നും ഇ​തി​നെ​തി​രെ ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് ഭാ​വി​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്നും നാ​ട്ടു​കാ​ർ അ​റി​യി​ച്ചു. 

Tags:    
News Summary - kozhikode palakkad green field highway works

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.