വൈത്തിരി: വിനോദ സഞ്ചാരികളുമായി കെ.എസ്.ആർ.ടി.സിയുടെ മറ്റൊരു ട്രിപ് കൂടി ഞായറാഴ്ച വയനാട് ജില്ലയിലെത്തി.
നൂറിലധികം സഞ്ചാരികളുമായി രണ്ടു കെ.എസ്.ആർ.ടി.സി ബസുകളാണ് താമരശ്ശേരി ഡിപ്പോയിൽനിന്ന് ചുരം കയറിയത്. തുഷാരഗിരി വെള്ളച്ചാട്ടം, ലക്കിടി വ്യൂ പോയൻറ്, ചങ്ങലമരം, വനപർവം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.
രാവിലെ 7.45ന് താമരശ്ശേരിയിൽനിന്ന് പുറപ്പെട്ട ഉല്ലാസയാത്രക്ക് ഡി.ടി.പി.സിയുടെയും ജില്ല വനം വകുപ്പിെൻറയും ഉദ്യോഗസ്ഥരും കെ.എസ്.ആർ.ടി.സി ജീവനക്കാരോടൊപ്പം ഓരോ സന്ദർശകകേന്ദ്രത്തിലും സ്വീകരണം നൽകി.
650 രൂപയാണ് ഓരോ യാത്രക്കാരനോടും ടിക്കറ്റടക്കം എല്ലാ ചെലവുകൾക്കുമായി ഈടാക്കിയത്. കെ.എസ്.ആർ.ടി.സിയുടെ വിനോദയാത്ര ട്രിപ് രണ്ടാഴ്ച മുമ്പ് മലപ്പുറത്തുനിന്ന് മൂന്നു ബസുകളിൽ ജില്ലയിലേക്ക് വിനോദ സഞ്ചാരികളെയുംകൊണ്ട് ഉല്ലാസയാത്രക്ക് തുടക്കം കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.