കുറ്റ്യാടിയിൽ മുന്നറിയിപ്പില്ലാതെ വാഹനങ്ങൾക്ക് പിഴ; നാട്ടുകാർ പ്രതിഷേധിച്ചു

കുറ്റ്യാടി: പഞ്ചായത്തിന്റെ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി മാസങ്ങൾക്കു മുമ്പെടുത്ത തീരുമാനം മുന്നറിയിപ്പില്ലാതെ പൊലീസ് നടപ്പാക്കിയപ്പോൾ പിഴ ലഭിച്ചത് നിരവധി ബൈക്ക് യാത്രക്കാർക്ക്. ടൗണിലെ ഏറ്റവും വീതിയുള്ള മരുതോങ്കര റോഡിൽ പാർക്ക് ചെയ്ത മുഴുവൻ ബൈക്കുകൾക്കും പിഴ ചുമത്തുന്നതിന്റെ ഭാഗമായി പൊലീസ് സ്റ്റിക്കർ ഒട്ടിച്ചപ്പോൾ ആളുകൾ സംഘടിച്ച് ചോദ്യം ചെയ്തു. പാർക്ക് ചെയ്യാൻ സ്വകാര്യ സ്ഥലങ്ങളിലും പഞ്ചായത്ത് ബസ്സ്റ്റാൻഡിലും പേ പാർക്കിങ് തുടങ്ങിയിരിക്കുകയാണെന്ന കാര്യം പഞ്ചായത്ത് ഭരണസമിതി ചൂണ്ടിക്കാണിച്ചു.

കുറ്റ്യാടി ടൗണിൽ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി കോഴിക്കോട് റോഡിൽ കെ.എം.സി ആശുപത്രി വരെയും മരുതോങ്കര റോഡിൽ സിറാജുൽഹുദാ പള്ളി വരെയും നാദാപുരം റോഡിൽ ഫോറസ്റ്റ് ഓഫിസ് വരെയും വയനാട് റോഡിൽ പെട്രോൾ പമ്പ് വരെയും സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നാണ് സർവകക്ഷികൾ നേരത്തെയെടുത്ത തീരുമാനമെന്നും പഞ്ചായത്ത് ഭരണസമിതി നേതൃത്വം പറഞ്ഞു.

അതിന്റെ ഭാഗമായി സർവകക്ഷി സംഘം ടൗണിൽ പരിശോധന നടത്തുകയും അനധികൃമായി പാർക്ക് ചെയ്ത സ്വകാര്യ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടുകയുമായിരുന്നു.

Tags:    
News Summary - Fines for vehicles without warning in Kuttiyadi; The locals protested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.