കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിൽ യൂത്ത് കോൺഗ്രസിൽ ഗ്രൂപ് പോര് സജീവമായെന്ന് ആക്ഷേപം.
മണ്ഡലം പ്രസിഡൻറ് നിയമനത്തെ ചൊല്ലിയുള്ള വിവാദങ്ങളാണ് മറനീക്കി പുറത്തുവന്നത്. യൂത്ത് കോണ്‍ഗ്രസിെൻറ ഔദ്യോഗിക പരിപാടികള്‍ക്ക് ബദലായി ചില മുൻ ഭാരവാഹികളുടെ നേതൃത്വത്തില്‍ സമാന്തരപരിപാടികള്‍ സംഘടിപ്പിക്കുന്നത് ഇതിെൻറ ഭാഗമാണ്.
തളീക്കരയില്‍ വ്യാഴാഴ്ച രാജീവ് ഗാന്ധി ജന്മദിന പരിപാടിയും ചേരിതിരിഞ്ഞാണ് നടത്തിയത്. ആഗസ്റ്റ് 15ന് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി യൂത്ത് കോൺഗ്രസുകാർ ചില സന്നദ്ധ സംഘങ്ങളുടെ ബാനറിൽ പരിപാടികൾ സംഘടിപ്പിച്ചത് നേതൃത്വത്തോടുള്ള വിയോജിപ്പ് കാരണമായിരുന്നു. വിവിധ പേരുകളിൽ നടത്തുന്ന ചടങ്ങുകളിൽ ഔദ്യോഗിക വിഭാത്തെ ക്ഷണിച്ചിട്ടുമില്ല.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത സമയത്തെ ഗ്രൂപ് തിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കെ.പി.സി.സിക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്കും ചിലർ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.