കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ വിദ്യാർഥികൾ മാധ്യമം ഹെൽത്ത് കെയറിന് സ്വരൂപിച്ച തുക ഡെപ്യൂട്ടി ജനറൽ മാനേജർ വി.സി. മുഹമ്മദ് സലീം ഏറ്റുവാങ്ങുന്നു
കുറ്റ്യാടി: മാധ്യമം ഹെൽത്ത് കെയറിന് കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ചത് 1,97,995 രൂപ. മാധ്യമം ഡെപ്യൂട്ടി ജനറൽ മാനേജർ വി.സി. മുഹമ്മദ് സലീം, ഹെഡ്ബോയ് റാദി അഹ്മദ്, ഹെഡ്ഗേൾ കെ.വി. ജിനാൻ എന്നിവരിൽനിന്ന് തുക ഏറ്റുവാങ്ങി. ആർ.ഇ.ടി ചെയർമാൻ ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. ഖാസിം അധ്യക്ഷതവഹിച്ചു.
വി.എം. ലുഖ്മാൻ, എ.കെ. അബ്ദുന്നാസർ, സി.വി. കുഞ്ഞബ്ദുല്ല, പി.ടി.എ പ്രസിഡന്റ് എ.സി. ബാസിം, എം.പി.ടി.എ പ്രസിഡന്റ് ടി. ഫായിസ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ.എം. സാദിഖ് സ്വാഗതവും പി. ശാന്ത നന്ദിയും പറഞ്ഞു. ഹെൽത്ത് കെയർ കോഓഡിനേറ്റർ എം.എം. റഈസ്, ടി. ഫൈസൽ, മാനേജർ ശംസുദ്ദീൻ പെരുവയൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.