കുറ്റ്യാടി: ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിനടുത്ത ചവറൻമൂഴിപാലത്തിന് കിഫ്ബി ഫണ്ടിൽ 9.71 കോടി അനുവദിച്ചു. മരുതോങ്കര -ചങ്ങരോത്ത് പഞ്ചായത്തുകളെയും പെരുവണ്ണാമൂഴി, ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന പാലമാണിത്. നിലവിൽ ചവറൻമൂഴി കടവിൽ കനാൽ ജലം കടന്നുപോകാൻ നിർമിച്ച അക്വഡേറ്റ് പാലമാണ് വാഹന ഗതാഗത്തിന് ആശ്രയം. വീതി കുറഞ്ഞതും കാലപ്പഴക്കമുള്ളതുമായ പാലത്തിലൂടെ ഭാരം കൂടിയ വാഹനങ്ങൾക്ക് പോകാനാകില്ല. അത്തരം വാഹനങ്ങൾ ദീർഘദൂരം സഞ്ചരിച്ചുവേണം മറുകരയെത്താൻ.
കൂടാതെ ബസുകൾക്ക് പോകാൻ കഴിയാത്തതിനാൽ സന്ദർശകർക്ക് ജനാകിക്കാടിനടുത്തെത്താൻ വാഹനം ദൂരെവെച്ച് നടന്നുവരണം. ടി.പി. രാമകൃഷ്ണൻ എം.എൽ.എയുടെ ശ്രമഫലമായാണ് പാലം യാഥാർഥ്യമാവുന്നത്. മലയോര ഹൈവേ യാഥാർഥ്യമാകുമ്പോൾ പേരാമ്പ്ര, നാദാപുരം, കുറ്റ്യാടി നിയോജക മണ്ഡലങ്ങൾക്ക് ഇടയിലുള്ള പ്രധാന പാലമായിരിക്കും ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.