കു​റ്റ്യാ​ടി ടൗ​ണി​ൽ സീ​ബ്രാ​ലൈ​നു​ക​ളി​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്കി​ട​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന

വാ​ഹ​ന​ങ്ങ​ൾ

സീ​ബ്രാ​ലൈ​നു​ക​ളി​ൽ കാ​ൽ​ന​ട​ക്കാ​രെ പ​രി​ഗ​ണി​ക്കാ​തെ വാ​ഹ​ന​ങ്ങ​ൾ

കു​റ്റ്യാ​ടി: സീ​ബ്രാ​ലൈ​നു​ക​ളി​ൽ കാ​ൽ​ന​ട​ക്കാ​രെ പ​രി​ഗ​ണി​ക്കാ​തെ വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ. ടൗ​ണി​ലെ എ​ല്ലാ ലൈ​നു​ക​ളി​ലും കാ​ൽ​ന​ട​ക്കാ​ർ​ക്കി​ട​യി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ചു പോ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.ആ​ളു​ക​ൾ ഭാ​ഗ്യ​ത്തി​നാ​ണ്​ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ന്ന​ത്. ഏ​റ്റ​വും തി​ര​ക്കു​ള്ള ഗ​വ. ആ​ശു​പ​ത്രി​ക്കു​മു​ന്നി​ലെ ലൈ​നി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന രോ​ഗി​ക​ൾ അ​ട​ക്കം പേ​ടി​യോ​ടെ​യാ​ണ്​ റോ​ഡ്​ മു​റി​ച്ചു ക​ട​ക്കു​ന്ന​ത്.

പ്രാ​യ​മാ​യ​വ​ർ​ക്കും മ​റ്റും ധൈ​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു പോ​കാ​ൻ കാ​ത്തി​രി​ക്കു​ന്ന​തു​കാ​ണാം. എ​ന്നാ​ൽ, കു​റ്റ്യാ​ടി പ്ര​ധാ​ന ക​വ​ല​യി​ൽ സീ​ബ്രാ​ലൈ​നി​ല്ലെ​ങ്കി​ലും റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കു​ന്ന​വ​രെ ഹോം ​ഗാ​ർ​ഡ്​ സ​ഹാ​യി​ക്കു​ന്ന​തു കാ​ണാം. നേ​ര​ത്തെ ഇ​വി​ടെ ലൈ​ൻ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പൊ​തു​മ​രാ​മ​ത്ത്​, പൊ​ലീ​സി​ന്റെ നി​ർ​ദേ​ശ പ്ര​കാ​രം ഇ​വി​ടെ​യു​ള്ള ലൈ​ൻ കോ​ഴി​ക്കോ​ട്​ റോ​ഡി​ൽ ടാ​ക്​​സി സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തേ​ക്ക്​ മാ​റ്റു​ക​യാ​ണു​ണ്ടാ​യ​ത്.

Tags:    
News Summary - Vehicles disregarding pedestrians in zebralines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.