കുറ്റ്യാടി: കീമോതെറപ്പിയുടെ പാർശ്വഫലമായി മുടി കൊഴിഞ്ഞുപോയ കാൻസർ രോഗികൾക്ക് വിഗ് നിർമിക്കാൻ സ്വന്തം മുടി മുറിച്ചുനൽകി ബാലിക. നരിപ്പറ്റ കൊയ്യാലുമ്മലിലെ അധ്യാപക ദമ്പതികളായ കെ.പി. സുരേഷിെൻറയും ബീനയുടെയും മകൾ ചീക്കോന്ന് യു.പി സ്കൂളിലെ അഞ്ചാം ക്ലാസുകാരി ദ്യുതിക ലക്ഷ്മിയാണ് തലമുടിമുറിച്ചു നൽകിയത്.
കുറ്റ്യാടിയിലെ ജീവകാരുണ്യ കൂട്ടായ്മയായ 'ചിന്നൂസ്' മുഖേനയാണ് ദാനം ചെയ്തത്. ഇടതൂർന്ന മുടി വേദനയനുഭവിക്കുന്നവർക്ക് വേണ്ടി നൽകാൻ തയാറായ ദ്യുതികയെ നാട്ടുകാരും പാലിയേറ്റീവ് പ്രവർത്തകരും അഭിനന്ദിച്ചു. സുധാകരൻ നരിപ്പറ്റ, ടി. രാജൻ, ഗഫൂർ കുറ്റ്യാടി, സലാം ടാലൻറ്, പ്രമോദ് കുറ്റാടി, നസീർ ചിന്നുസ്, സി. സൂപ്പി, കെ. റൂസി, പി.എം. അഷ്റഫ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.