തിരുവമ്പാടി: മുത്തപ്പൻപുഴക്കടുത്ത മറിപ്പുഴയിൽ വനത്തിൽ ഉരുൾപൊട്ടി. ചൊവ്വാഴ്ച വൈകീട്ടുണ്ടായ കനത്ത മഴയെ തുടർന്നാണ് ഉരുൾപൊട്ടലുണ്ടായത്.
രണ്ടു മലകൾക്കിടയിലാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. വനത്തിലായതിനാൽ ജനവാസ മേഖലയിൽ നാശനഷ്ടങ്ങളില്ല. രാത്രി എട്ടോടെ മുക്കത്തുനിന്ന് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി. അപകട സാധ്യതയുള്ള മറിപ്പുഴ പ്രദേശത്തെ താമസക്കാരെ ആവശ്യമെങ്കിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുമെന്ന് അധികൃതർ പറഞ്ഞു. രാത്രി വൈകിയും മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഇരുവഴിഞ്ഞിപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.