കോഴിക്കോട്: കോളജ് വിദ്യാർഥികൾക്ക് വിൽപനക്കായി കൊണ്ടുവന്ന അഞ്ചു ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം പെരിങ്ങാവ് അരിക്കുംപുറത്ത് വീട്ടിൽ മുഹമ്മദ് ഷഫീറിനെയാണ് (27) അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്) സബ് ഇൻസ്പെക്ടർ എസ്. അനൂപിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്ന് പിടികൂടിയത്.
ഫാറൂഖ് കോളജിനു സമീപത്തുനിന്നാണ് ഇയാൾ പിടിയിലായത്. ഡാൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹ്മാൻ, സീനിയർ സി.പി.ഒമാരായ കെ. അഖിലേഷ്, അനീഷ് മൂസാൻവീട്, സി.പി.ഒ അർജുൻ അജിത്, പന്തീരാങ്കാവ് സ്റ്റേഷനിലെ സി.പി.ഒ എം. രഞ്ജിത്ത്, ഫറോക്ക് സ്റ്റേഷനിലെ എസ്.ഐ ടി.പി. ബാവ രഞ്ജിത്ത്, ഡ്രൈവർ സി.പി.ഒ സന്തോഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.