നമ്പർ പ്ലേറ്റിൽ മാറ്റം വരുത്തി ബൈക്ക് ഓടിച്ചതിന് കേസ്

മാവൂർ: നമ്പർ പ്ലേറ്റിൽ കറുത്ത സ്റ്റിക്കർ ഒട്ടിച്ച് വ്യത്യാസം വരുത്തി ബൈക്ക് ഓടിച്ചതിന് കേസ്. വ്യാജ നമ്പർ പ്ലേറ്റുകൾക്കെതിരെ സിറ്റി ഡെപ്യൂട്ടി കമീഷണർ ഡോ. എ. ശ്രീനിവാസിന്റെ നിർദേശപ്രകാരം നടക്കുന്ന ഡ്രൈവിന്റെ ഭാഗമായാണ് പാഴൂർ സ്വദേശി അഹമ്മദ് സനഹുല്ല എന്നയാൾക്കെതിരെ മാവൂർ പൊലീസ് കേസെടുത്തത്. 'എഫ്' എന്ന അക്ഷരം 'ഇ' എന്നാക്കി മാറ്റിയാണ് ഇയാൾ വാഹനം ഓടിച്ചത്.

മാവൂർ എസ്.ഐമാരായ അബ്ബാസ്, ബിജു ഭാസ്കർ, സിവിൽ പൊലീസ് ഓഫിസർ ഷറഫലി എന്നിവരുടെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തവെ സംശയം തോന്നി കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു.

പ്രസ്തുത നമ്പറിലുള്ള യഥാർഥ ബൈക്ക് അരീക്കോട് സ്വദേശിയുടെ പേരിലുള്ളതും മറ്റൊരു കമ്പനിയുടെ ബൈക്കുമാണെന്ന് വ്യക്തമാകുകയായിരുന്നു. തുടർന്നാണ് കേസെടുത്തത്.

Tags:    
News Summary - case against riding bike by changing the number plate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.