നിപ: ഉറവിടം വവ്വാൽ കടിച്ച അടക്കയാകാൻ സാധ്യതയെന്ന്


മാവൂർ: വവ്വാൽ കടിച്ച അടക്കയിൽനിന്നാകാം മുഹമ്മദ് ഹാഷിമിന് നിപ ബാധയുണ്ടായതെന്ന് മെഡിക്കൽ കോളജിലെ സാംക്രമിക രോഗനിയന്ത്രണ സെൽ. കമ്യൂണിറ്റി മെഡിസിൻ അസോസിയേറ്റ് പ്രഫസർമാരായ ഡോ. വി. ബിന്ദു, ഡോ. ബിജു ജോർജ്, അസി. പ്രഫസർ ഡോ. ആർ.എസ്. രജസി, ഹെൽത്ത് ഇൻസ്പെക്ടർ ഡോ. സി.എം. അജിത് കുമാർ എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച മുഹമ്മദ് ഹാഷിമിെൻറ വിട്ടിലും പരിസരത്തും നടത്തിയ സന്ദർശനത്തിനുശേഷം ഈ നിഗമനത്തിലെത്തിയത്​. ഇവരുടെ വീട്ടുപരിസരത്ത് പറമ്പിലും നിരവധി കമുകുകളുണ്ട്. ഇവയുടെ ചുവട്ടിൽ വവ്വാൽ കടിച്ച അടക്കകൾ കണ്ടെത്തി. ഹാഷിമും പിതാവുമാണ് സാധാരണ അടക്കകൾ പെറുക്കാറുള്ളതെന്ന് പരിസരത്ത് അന്വേഷിച്ചപ്പോൾ വ്യക്തമായി.  പരിസരത്ത് വവ്വാൽ വ്യാപകമാണെന്ന് ആരോഗ്യവകുപ്പിെൻറയും മൃഗസംരക്ഷണ വകുപ്പി​െൻറയും പരിശോധനയിൽ കണ്ടെത്തിയതാണ്.  അതിനാൽ, കൂടുതൽ സാധ്യത വവ്വാൽ കടിച്ച അടക്കയിൽനിന്നാകാമെന്നാണ് കരുതുന്നതെന്ന് സംഘാംഗങ്ങൾ അറിയിച്ചു. 



നിപ: സാംക്രമിക രോഗനിയന്ത്രണ സെൽ അന്വേഷണം തുടങ്ങി

മാ​വൂ​ർ: ചാ​ത്ത​മം​ഗ​ലം പാ​ഴൂ​രി​ൽ 12കാ​ര​ന് നി​പ ബാ​ധി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യ​ത്തെ​പ്പ​റ്റി പ​ഠി​ക്കാ​ൻ ​സാം​ക്ര​മി​ക രോ​ഗ നി​യ​ന്ത്ര​ണ സെ​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി. രോ​ഗ ഉ​റ​വി​ടം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പ​ഠ​ന വി​ധേ​യ​മാ​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സാം​ക്ര​മി​ക രോ​ഗ​നി​യ​ന്ത്ര​ണ സെ​ല്ലാ​ണ് പ​ഠ​നം ന​ട​ത്തു​ന്ന​ത്. ഇ​തി​െൻറ ഭാ​ഗ​മാ​യി ഡോ​ക്ട​ർ​മാ​ർ, നി​പ സ്ഥി​രീ​ക​രി​ച്ച് മ​രി​ച്ച മു​ഹ​മ്മ​ദ് ഹാ​ഷി​മി​െൻറ വീ​ട്ടി​ലും പ​രി​സ​ര വീ​ടു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ​മാ​രാ​യ ഡോ. ​വി. ബി​ന്ദു, ഡോ. ​ബി​ജു ജോ​ർ​ജ്, അ​സി​സ്​​റ്റ​ൻ​റ് പ്ര​ഫ​സ​ർ ഡോ. ​ആ​ർ.​എ​സ്. ര​ജ​സി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഡോ. ​സി.​എം. അ​ജി​ത് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് എ​ത്തി​യ​ത്. 

വീ​ട്ടു​പ​റ​മ്പി​ൽ വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ന് ഇ​ട​യാ​ക്കു​ന്ന ക​മു​കും പ​ഴ​ങ്ങ​ളും ഉ​ള്ള​താ​യി സം​ഘം വി​ല​യി​രു​ത്തി. തൊ​ട്ട​ടു​ത്ത വീ​ടു​ക​ളി​ലും എ​ത്തി വി​വ​ര​ംതേ​ടി.


അന്വേഷണം കാട്ടുപന്നിയിലേക്കും

മാ​വൂ​ർ: നി​പ​യു​ടെ ഉ​റ​വി​ട അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ആ​രോ​ഗ്യ​വ​കു​പ്പി​ലെ​യും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി‍െൻറ​യും നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ചാ​ത്ത​മം​ഗ​ലം പാ​ഴൂ​രി​ൽ നി​പ സ്ഥി​രീ​ക​രി​ച്ചു മ​രി​ച്ച മു​ഹ​മ്മ​ദ് ഹാ​ഷി​മി‍െൻറ വീ​ട്ടി​ലെ ആ​ടു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണ​ത്തുട​ക്കം.  ആ​ഴ്ച​ക​ൾ​ക്കു​മു​മ്പ് ഇൗ  വീ​ട്ടി​ൽ ആ​ട് ച​ത്തെ​ന്ന തെ​റ്റാ​യ വി​വ​ര​ത്തി​‍െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​ത്.

എ​ന്നാ​ൽ, ര​ണ്ട​ര മാ​സ​ം മു​മ്പ് 300 മീ​റ്റ​ർ അകലെ ആ​ട് ച​ത്ത​ത്​ സ്ഥി​രീ​ക​രി​ച്ചു. എ​ങ്കി​ലും മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് വീ​ട്ടി​ലെ ആ​ടു​ക​ളു​ടെ ര​ക്ത​വും സ്ര​വ സാ​മ്പ്​​ളു​ക​ളും, ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലെ 22 ആ​ടു​ക​ളു​ടെ​യും ര​ക്ത​സാ​മ്പ്​​ളും ശേ​ഖ​രി​ച്ച് ഭോ​പാ​ലി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ ​സെ​ക്യൂ​രി​റ്റി അ​നി​മ​ൽ ഡി​സീ​സ് ലാ​ബി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ആ​ടു​ക​ൾ വൈ​റ​സി‍െൻറ ര​ണ്ടാം​നി​ര വാ​ഹ​ക​രാ​യ​തി​നാ​ൽ ഉ​റ​വി​ട​മാ​കാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണെ​ന്നാ​ണ് മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഭി​പ്രാ​യം.  തു​ട​ർ​ന്നാ​ണ് പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യു​ള്ള വ​വ്വാ​ലി​ലേ​ക്കും കാ​ട്ടു​പ​ന്നി​ക​ളി​ലേ​ക്കും അ​ന്വേ​ഷ​ണം കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.  ജീ​വ​നു​ള്ള വ​വ്വാ​ലു​ക​ളെ പി​ടി​കൂ​ടി സ്ര​വം ശേ​ഖ​രി​ച്ചാ​ൽ മാ​ത്ര​മെ കൂ​ടു​ത​ൽ വ്യ​ക്ത​ത ല​ഭി​ക്കൂ. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വ​വ്വാ​ലു​ക​ളെ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു. കാ​ട്ടു​പ​ന്നി ശ​ല്യ​ം  രൂ​ക്ഷ​മാ​യതോടെ ഇവയെ വെ​ടി​വെ​ച്ചു​കൊ​ന്നി​രു​ന്നു.  കാ​ട്ടു​പ​ന്നി​യെ പി​ടി​കൂ​ടി സ്ര​വം ശേ​ഖ​രി​ക്കാൻ ശ്ര​മം തു​ട​ങ്ങി​. 




Tags:    
News Summary - nipah virus: The source is likely to bat bite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.