മാവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ എത്തിയ മെംബർ ഉണ്ണികൃഷ്ണൻ പൊലീസ്

സാന്നിധ്യത്തിൽ രജിസ്റ്ററിൽ ഒപ്പുവെക്കുന്നതിനിടെ മറ്റ് അംഗങ്ങൾ പ്രതിഷേധിക്കുന്നു

മാവൂരിൽ പഞ്ചായത്ത് അംഗത്തിനെതിരെ ഭരണസമിതി യോഗത്തിൽ പ്രതിഷേധം

മാ​വൂ​ർ: പോ​ക്സോ കേ​സി​ലും തു​ട​ർ​ന്ന് വി​ഡി​യോ ദൃ​ശ്യ വി​വാ​ദ​ത്തി​ലും​പെ​ട്ട മാ​വൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​തി​രെ ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ പ്ര​തി​ഷേ​ധം. 15ാം വാ​ർ​ഡ് അം​ഗം കെ. ​ഉ​ണ്ണി​കൃ​ഷ്ണ​നെ​തി​രെ​യാ​ണ് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​ത്.

നേ​ര​ത്തേ പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട അം​ഗ​ത്തി​ന്റെ സം​ശ​യ​സാ​ഹ​ച​ര്യ​ത്തി​ലു​ള്ള ചി​ല വി​ഡി​യോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് അം​ഗം രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു.​ഡി.​എ​ഫും എ​ൽ.​ഡി.​എ​ഫും രം​ഗ​ത്ത് വ​രു​ക​യാ​യി​രു​ന്നു. ഇ​ട​ത് പി​ന്തു​ണ​യോ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഉ​ണ്ണി​കൃ​ഷ്ണ​ന്റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സി.​പി.​എം പൊ​തു​യോ​ഗം ന​ട​ത്തി​യി​രു​ന്നു. പാ​ർ​ട്ടി നേ​തൃ​ത്വം രാ​ജി​ക്ക​ത്ത് എ​ഴു​തി വാ​ങ്ങി​യെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ അം​ഗം സ​ന്ന​ദ്ധ​നാ​വാ​ത്ത​തി​നാ​ൽ അ​ധി​കൃ​ത​ർ രാ​ജി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

പി​ന്നീ​ട്, മാ​വൂ​രി​ൽ പൊ​തു​യോ​ഗം ന​ട​ത്തി ഉ​ണ്ണി​കൃ​ഷ്ണ​ൻ രാ​ജി​വെ​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നെ​ച്ചൊ​ല്ലി​യു​ള്ള വി​വാ​ദം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് അം​ഗം ബു​ധ​നാ​ഴ്ച ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ന് എ​ത്തി​യ​ത്. പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ പാ​ർ​ട്ടി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് നേ​ര​ത്തേ പു​റ​ത്താ​ക്കി​യി​രു​ന്നു.

ഉ​ണ്ണി​കൃ​ഷ്ണ​ന്റെ അ​പേ​ക്ഷ പ്ര​കാ​രം മാ​വൂ​ർ സി.​ഐ കെ. ​വി​നോ​ദ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് ബു​ധ​നാ​ഴ്ച സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ന് എ​ത്തി​യ​പ്പോ​ൾ യു.​ഡി.​എ​ഫി​ന്റെ​യും എ​ൽ.​ഡി.​എ​ഫി​ന്റെ​യും മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും എ​ഴു​ന്നേ​റ്റു​നി​ന്ന് പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. ‘ഉ​ണ്ണി​കൃ​ഷ്ണ​ൻ ഗോ​ബാ​ക്ക്’ എ​ന്നെ​ഴു​തി​യ പ്ല​ക്കാ​ർ​ഡ് ഉ​യ​ർ​ത്തി​യാ​ണ് യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച​ത്.

ഉ​ണ്ണി​കൃ​ഷ്ണ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ.​ഡി.​എ​ഫ് അം​ഗ​ങ്ങ​ളും മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ര​ജി​സ്റ്റ​റി​ൽ ഒ​പ്പു​വെ​ച്ച് തി​രി​ച്ചു​പോ​കാ​ൻ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, അം​ഗം ര​ജി​സ്റ്റ​റി​ൽ ഒ​പ്പ് രേ​ഖ​പ്പെ​ടു​ത്തി മ​ട​ങ്ങി. അം​ഗ​ങ്ങ​ൾ ബ​ഹി​ഷ്‍ക​രി​ച്ച് ഇ​റ​ങ്ങി​പ്പോ​യ​തി​നെ തു​ട​ർ​ന്ന് ക്വോ​റം തി​ക​യാ​തെ ഭ​ര​ണ​സ​മി​തി​യോ​ഗം പി​രി​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് പു​റ​ത്ത് യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രും സം​ഘ​ടി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന്, അം​ഗ​ത്തി​ന്റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യു.​ഡി​എ​ഫ് അം​ഗ​ങ്ങ​ളും പ്ര​വ​ർ​ത്ത​ക​രും മാ​വൂ​രി​ൽ പ്ര​ക​ട​നം ന​ട​ത്തി. യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ എം. ​ഇ​സ്മാ​യി​ൽ മാ​സ്റ്റ​ർ, ക​ൺ​വീ​ന​ർ വി.​എ​സ്. ര​ഞ്ജി​ത്ത്, എ​ൻ.​പി. അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Protest against panchayat member in Mavoor governing body meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.